ഫലസ്തീനികള്‍ക്ക് ഹജ്ജ് കര്‍മം തടയപ്പെടുന്നു: മതകാര്യ മന്ത്രാലയം

Update: 2024-05-23 11:05 GMT

ജെറുസലേം: ആയിരക്കണക്കിന് ഫലസ്തീനികള്‍ പരിശുദ്ധ ഹജ്ജ് കര്‍മം നിര്‍വഹിക്കുന്നതില്‍ നിന്ന് തടയപ്പെടുന്നതായി ഫലസ്തീന്‍ മതകാര്യ മന്ത്രാലയം. ഇസ്രായേല്‍ അധിനിവേശസൈന്യം റഫാ അതിര്‍ത്തിയിലൂടെയുള്ള സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞതുമൂലമാണ് ഇത്തരമൊരു ദുസ്ഥിതി ഉണ്ടായിരിക്കുന്നതെന്ന് മന്ത്രാലയം ആരോപിച്ചു. ആയിരക്കണക്കായ ഫലസ്തീനികളെ ഹജ്ജ് നിര്‍വഹണത്തില്‍ നിന്ന് തടയുന്നത് ആരാധനാ സ്വാതന്ത്ര്യത്തിന്റെയും സാര്‍വദേശീയ മനുഷ്യാവകാശ നിയമങ്ങളുടെയും നഗ്‌നമായ ലംഘനമാണെന്ന് മതകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു. മക്കയിലെ വിശുദ്ധ ഗേഹത്തില്‍ ഹജ്ജ് കര്‍മം നിര്‍വഹിക്കുകയെന്നത് ഇസ്‌ലാമിക വിശ്വാസത്തിന്റെ പഞ്ചസ്തംഭങ്ങളിലൊന്നാണ്. ജീവിതത്തിലൊരിക്കലെങ്കിലും ഒരു വിശ്വാസി ഹജ്ജ് ചെയ്യേണ്ടതുണ്ട്. ഫലസ്തീനികളോടും അവരുടെ പുണ്യസ്ഥലങ്ങളോടും നാളിതുവരെ ഇസ്രായേല്‍ അധിനിവേശം തുടര്‍ന്നുപോന്ന നിരവധി കുറ്റകൃത്യങ്ങളില്‍ പുതിയതൊന്നു കൂടിയാണ് ഫലസ്തീനികളോട് സയണിസ്റ്റുകള്‍ ചെയ്യുന്നതെന്നും പ്രസ്താവന കുറ്റപ്പെടുത്തുന്നു.

Tags:    

Similar News