ശ്രീലങ്കന്‍ ആക്രമണം സിറിയക്കുള്ള പ്രതികാരമെന്ന്; ഐഎസ് തലവന്റെ പുതിയ വീഡിയോ പുറത്ത്

ഇസ്‌ലാമിക് സ്‌റ്റേറ്റിന്റെ ഔദ്യോഗിക മാധ്യമമായ അല്‍ ഫുര്‍ഖാന്‍ നെറ്റ്‌വര്‍ക്കാണ് അബുബക്കര്‍ അല്‍ ബാഗ്ദാദിയുടേതെന്ന് പറഞ്ഞ് ഈ ദൃശ്യം പുറത്തുവിട്ടത്. വീഡിയോ റെക്കോര്‍ഡ് ചെയ്തത് എന്നാണെന്ന് വ്യക്തമല്ല.

Update: 2019-04-30 02:31 GMT

ശ്രീലങ്കയിലെ സ്‌ഫോടനങ്ങള്‍ സിറിയയിലെ നഷ്ടത്തിനുളള പ്രതികാരമാണെന്ന വെളിപ്പെടുത്തലുമായി ഐ.എസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ പുതിയ വീഡിയോ പുറത്ത്. അഞ്ച് വര്‍ഷത്തിന് ശേഷമാണ് ബാഗ്ദാദിയുടെ പേരില്‍ വീഡിയോ പുറത്ത് വരുന്നത്.

ഇസ്‌ലാമിക് സ്‌റ്റേറ്റിന്റെ ഔദ്യോഗിക മാധ്യമമായ അല്‍ ഫുര്‍ഖാന്‍ നെറ്റ്‌വര്‍ക്കാണ് അബുബക്കര്‍ അല്‍ ബാഗ്ദാദിയുടേതെന്ന് പറഞ്ഞ് ഈ ദൃശ്യം പുറത്തുവിട്ടത്. വീഡിയോ റെക്കോര്‍ഡ് ചെയ്തത് എന്നാണെന്ന് വ്യക്തമല്ല. ബാഗ്ദാദിയുടെ അനുയായികളെന്ന് തോന്നിയ്ക്കുന്ന മൂന്ന് പേരെ അഭിസംബോധന ചെയ്യുന്നതാണ് 18 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍. സിറിയയിലെ അവസാന ഐഎസ് കേന്ദ്രമായിരുന്ന ബാഗൂസിനെക്കുറിച്ചാണ് വീഡിയോയില്‍ പറയുന്നത്. ശ്രീലങ്കയില്‍ സ്‌ഫോടനം നടത്തിയവരെ ബഗ്ദാദി പ്രശംസിക്കുന്നുണ്ട്. ബാഗൂസ് യുദ്ധം കഴിഞ്ഞു .അനുയായികളെ കൊന്നവരോടും ജയിലിലടച്ചവരോടും പകരം ചോദിക്കണമെന്നും ശ്രീലങ്കയിലെ സ്‌ഫോടനങ്ങള്‍ സിറയയിലെ നഷ്ടത്തിനളള പ്രതികാരമെന്നും വീഡിയോയില്‍ പറയുന്നു.

2014ലാണ് അവസാനമായി ബാഗ്ദാദി കാമറയ്ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. അന്ന് ഇറാഖിലെയും സിറിയയിലെയും ഖലീഫയായി ബാഗ്ദാദി സ്വയം അവരോധിച്ചിരുന്നു.




Tags:    

Similar News