കാര്‍ഷിക നിയമങ്ങള്‍ പഞ്ചാബില്‍ നടപ്പിലാക്കിയിട്ടില്ല; നടക്കുന്നത് വ്യാജ പ്രചാരണം- അമരീന്ദര്‍ സിങ്
ചണ്ഡീഗഢ്: കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ കാര്‍ഷിക നിയമങ്ങള്‍ പഞ്ചാബ് നടപ്പിലാക്കിക്കഴിഞ്ഞുവെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ തള്ളി മുഖ്യമന്ത്രി അമരീന്ദര്‍ സിങ്. കര്‍ഷിക നിയമങ്ങള്‍ നടപ്പിലാക്കി എന്ന തരത്തിലുള്ള പ്രചാരണങ്ങളും വാര്‍ത്തകളും നിരുത്തരവാദപരമാണെന്ന് അദേഹം പ്രതികരിച്ചു. ഭക്ഷ്യമന്ത്രി ഭരത്ഭൂഷണ്‍ ആഷുവിന്റെ പ്രസ്താവന വളച്ചൊടിച്ചാണ് ഇത്തരത്തിലുള്ള വ്യാജം പ്രചാരണം നടക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിചേര്‍ത്തു.
പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ രണ്ട് മാസത്തിലേറെയായി കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രാജ്യതലസ്ഥാനത്ത് പ്രതിഷേധിക്കുന്നതിനിടയിലാണ് അമരീന്ദര്‍ സിങ്ങിന്റെ വിശദീകരണം. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാണ് പ്രധാനമന്ത്രിയോട് അഭ്യര്‍ഥിച്ചത്. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ആദ്യം നിലപാട് സ്വീകരിച്ചത് പഞ്ചാബാണെന്നും പുതിയ നിയമങ്ങള്‍ സംസ്ഥാനത്തെ ബാധിക്കാതിരിക്കാനായി സംസ്ഥാനം നിയമങ്ങള്‍ ഭേദഗതി ചെയ്യാനുള്ള നടപടി തുടങ്ങിക്കഴിഞ്ഞു. കാര്‍ഷികമേഖലയിലെ അപകടകരമായ പ്രത്യാഘാതം' ഒഴിവാക്കുന്നതിനായി സംസ്ഥാന ബില്ലുകള്‍ ഭേദഗതി ചെയ്യുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായും ചൂണ്ടിക്കാട്ടി. .
കര്‍ഷക പ്രതിഷേധത്തെക്കുറിച്ച് ആം ആദ്മി പാര്‍ട്ടി തെറ്റിദ്ധാരണ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. കര്‍ഷകരെയും അവരുടെ കുടുംബങ്ങളെയും സംരക്ഷിക്കാനായി പഞ്ചാബ് സര്‍ക്കാര്‍ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ട്. അവര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ഇതിനകം രണ്ട് ഹെല്‍പ്പ് ലൈനുകള്‍ ആരംഭിച്ചിച്ചു. കര്‍ഷകര്‍ അവരുടെ നിലപാട് വളരെ വ്യക്തമാക്കിക്കഴിഞ്ഞു. അതിനാല്‍ അവരുടെ ആവശ്യങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ കേള്‍ക്കാന്‍ തയ്യാറാകണമെന്നും അമരീന്ദര്‍ സിങ് പറഞ്ഞു.