പാലംപണിക്കെത്തിച്ച ഇരുമ്പുപാളം മുഖത്തേക്ക് വീണു; സുരക്ഷാ ജീവനക്കാരന്‍ മരിച്ചു
ചവറ: ദേശീയപാത നിര്‍മാണത്തിന്റെ ഭാഗമായി നീണ്ടകരയില്‍ പുതുതായി നിര്‍മിക്കുന്ന പാലത്തില്‍നിന്ന് ഇരുമ്പു പാളം വീണു സുരക്ഷാ ജീവനക്കാരന്‍ മരിച്ചു. ബിഹാര്‍ സ്വദേശി വിനോദ് സിങ് (47) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് മൂന്നരയോടെയാണു സംഭവം.
ഭക്ഷണം കഴിച്ചശേഷം വെള്ളമെടുക്കാന്‍ പാലത്തിനടിയിലൂടെ പോകുന്നതിനിടെ മുകളില്‍നിന്ന് 15 അടി നീളമുള്ള ഇരുമ്പു പാളം ഇദ്ദേഹത്തിന്റെ മുഖത്തേക്കു വീഴുകയായിരുന്നു. ഉടന്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. യാതൊരു സുരക്ഷയും ഇല്ലാതെയാണ് പാളം വച്ചിരുന്നതെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.