പരിക്കേറ്റ ഫലസ്തീനികളെ ചികില്‍സിക്കാന്‍ തയ്യാര്‍; സന്നദ്ധത അറിയിച്ച് ഇറാഖ്

പരിക്കേറ്റ പലസ്തീന്‍ പൗരന്മാരെ സ്വീകരിക്കാനും അവര്‍ക്ക് ആരോഗ്യ സേവനങ്ങള്‍ നല്‍കാനും എല്ലാ ഇറാഖി ആരോഗ്യസംരക്ഷണ സ്ഥാപനങ്ങളും തയ്യാറാണെന്ന് ഇറാഖ് ആരോഗ്യ മന്ത്രാലയ വക്താവ് സെയ്ഫ് അല്‍ ബദര്‍ അറിയിച്ചു.

Update: 2021-05-22 14:29 GMT

ബഗ്ദാദ്: ഇസ്രായേല്‍ ആക്രമണത്തിനിടെ പരിക്കേറ്റ ഫലസ്തീനികളെ തങ്ങളുടെ ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങളില്‍ എത്തിച്ച് ചികില്‍സിക്കാനുള്ള സന്നദ്ധത അറിയിച്ച് ഇറാഖ്.

പരിക്കേറ്റ പലസ്തീന്‍ പൗരന്മാരെ സ്വീകരിക്കാനും അവര്‍ക്ക് ആരോഗ്യ സേവനങ്ങള്‍ നല്‍കാനും എല്ലാ ഇറാഖി ആരോഗ്യസംരക്ഷണ സ്ഥാപനങ്ങളും തയ്യാറാണെന്ന് ഇറാഖ് ആരോഗ്യ മന്ത്രാലയ വക്താവ് സെയ്ഫ് അല്‍ ബദര്‍ അറിയിച്ചു.

പരിക്കേറ്റവര്‍ക്ക് വിവിധ മെഡിക്കല്‍ സേവനങ്ങള്‍ നല്‍കുന്നതിന് ഫലസ്തീനിലേക്ക് നിരവധി പ്രത്യേക മെഡിക്കല്‍ ടീമുകളെ മന്ത്രാലയം നിയോഗിച്ചിട്ടുണ്ടെന്നും അല്‍ബദര്‍ കൂട്ടിച്ചേര്‍ത്തു. ഫലസ്തീനില്‍ വൈദ്യസഹായം നല്‍കാന്‍ ഇറാഖ് മുമ്പും പ്രതിനിധികളെ അയച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags: