രാത്രി മുഴുവന്‍ സൈറണുകളും മിസൈല്‍ സ്‌ഫോടനവും; ഇസ്രായേലിന്റെ ഉറക്കം കെടുത്തി ഇറാന്റെ യുദ്ധ തന്ത്രം
ഇസ്രായേലികളുടെ ഉറക്കം കെടുത്തി മാനസികമായി തകര്‍ക്കുന്നതാണ് ഇറാന്റെ പുതിയ യുദ്ധ തന്ത്രം. രാത്രി ഇടതടവില്ലാതെ മിസൈല്‍ പായിക്കുന്നത് ഇസ്രായേലികളെ ഷെള്‍ട്ടറുകളിലേക്ക് പോകാന്‍ നിര്‍ബന്ധിതരാക്കുന്നു. അര്‍ദ്ധ രാത്രിയില്‍ മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ നടക്കുന്നതിനാല്‍ മണിക്കൂറുകള്‍ ഷെള്‍ട്ടറുകളില്‍ കഴിയാന്‍ നിര്‍ബന്ധിതരാകുകയാണ് ഇസ്രായേലികളെന്ന് അല്‍ ജസീറ റിപോര്‍ട്ടര്‍ റോറി ചാലണ്ട്‌സ് പറഞ്ഞു. താന്‍ ജോര്‍ദാനില്‍ നിന്നാണ് റിപോര്‍ട്ട് ചെയ്യുന്നതെന്നും മിസൈല്‍ ആക്രമണങ്ങളുടെ ദൃക്‌സാക്ഷിയാണ് താനെന്നും അദ്ദേഹം പറഞ്ഞു. 'ഇസ്രായേലിലേക്കുള്ള ഇറാനിയന്‍ മിസൈലുകളുടെ പറക്കല്‍ പാത മാത്രമല്ല ജോര്‍ദാന്‍, ഇസ്രായേലിനോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശമാണ്. ഇസ്രായേലില്‍ സൈറണുകള്‍ മുഴങ്ങുന്നതും വ്യോമ പ്രതിരോധ ശബ്ദവും മിസൈല്‍ ആക്രമണത്തിന്റെ സ്‌ഫോടന ശബ്ദവും ജോര്‍ദാന്‍ അതിര്‍ത്തിയില്‍ നിന്നാല്‍ കേള്‍ക്കാം' റോറി ചാലണ്ട്‌സ് പറഞ്ഞു.
ഇസ്രായേലികളുടെ ഉറക്കം കെടുത്തുന്ന ആക്രമണ തന്ത്രമാണ് ഇറാന്‍ പ്രയോഗിക്കുന്നത്. രാത്രി മുഴുവന്‍ മധ്യ ഇസ്രായേലിലും വടക്കന്‍ ഇസ്രായേലിലും മിസൈലുകളുടേയും സൈറണുകളുടേയും ശബ്ദമാണ്. സൈറണുകള്‍ മുഴങ്ങുമ്പോഴെല്ലാം, ഇസ്രായേലികള്‍ സുരക്ഷിതമായ ഒരു മുറിയിലേക്കോ ഒരു അഭയകേന്ദ്രത്തിലേക്കോ ഓടേണ്ടി വരുന്നു. ഇസ്രായേലികള്‍ക്ക് വിശ്രമം നല്‍കരുത് എന്നതാണ് ഇറാന്റെ യഥാര്‍ത്ഥ തന്ത്രം.
ഈ മിസൈലുകള്‍ ഓരോന്നും വെടിവച്ചിടുകയോ തുറന്ന പ്രദേശങ്ങളില്‍ വീഴുകയോ ചെയ്തിട്ടുണ്ടെന്ന് ഇസ്രായേല്‍ സൈന്യം അവകാശപ്പെടുന്നു. എന്നാല്‍, ഇതുവരെ ആര്‍ക്കും പരിക്കുകള്‍ സംഭവിച്ചിട്ടില്ലെന്ന് അവര്‍ പറയുന്നില്ല.
മിസൈലുകള്‍ വരുത്തുന്ന നാശനഷ്ടങ്ങള്‍ പുറംലോകം അറിയുന്നില്ല. മിസൈല്‍ പതിച്ച സ്ഥലങ്ങളില്‍ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ആളുകള്‍ അവരുടെ മൊബൈല്‍ ഫോണുകളില്‍ ചിത്രീകരിക്കുന്നതിനും സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്യുന്നതിനും കര്‍ശനമായ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
