വിവിധ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി ഫോണില്‍ സംസാരിച്ച് അബ്ബാസ് അരാഗ്ചി

Update: 2026-03-19 04:28 GMT

തെഹ്‌റാന്‍: പശ്ചിമേഷ്യന്‍ സംഘര്‍ഷം പുതിയ തലത്തിലേക്ക് നീങ്ങിയതോടെ ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി തുര്‍ക്കി, ഈജിപ്ത്, പാകിസ്ഥാന്‍, സ്വീഡന്‍ എന്നിവിടങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി ഫോണില്‍ സംസാരിച്ചു.

അമേരിക്കയുടെയും ഇസ്രായേലിന്റെയും ഇറാനെതിരായ സൈനിക ആക്രമണത്തെക്കുറിച്ചും അതിന്റെ പ്രാദേശിക, ആഗോള പ്രത്യാഘാതങ്ങളെക്കുറിച്ചും വിദേശകാര്യ മന്ത്രിമാരുമായി അരാഗ്ചി ചര്‍ച്ച ചെയ്തു. 'സമാന ഭീഷണികള്‍ നേരിടുന്നതില്‍ പ്രാദേശിക രാജ്യങ്ങള്‍ക്കിടയില്‍ ജാഗ്രതയും ഏകോപനവും പുലര്‍ത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും' വിവിധ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി ചര്‍ച്ച ചെയ്തതായും ഇറാന്‍ വിദേശകാര്യ മന്ത്രാലയം ഒരു പ്രസ്താവനയില്‍ അറിയിച്ചു.

സ്വീഡന്റെ വിദേശകാര്യ മന്ത്രി മരിയ മാല്‍മര്‍ സ്റ്റെനര്‍ഗാര്‍ഡുമായും അരാഗ്ചി ഒരു ഫോണ്‍ സംഭാഷണം നടത്തിയതായി മന്ത്രാലയം അറിയിച്ചു. ഇസ്രായേലിനായി ചാരപ്പണി നടത്തിയെന്ന് ആരോപിക്കപ്പെട്ട ഒരു സ്വീഡിഷ് പൗരനെ ഇറാന്‍ വധിച്ചതില്‍ നേരത്തെ സ്റ്റെനര്‍ഗാര്‍ഡ് വിമര്‍ശനം ഉന്നയിച്ചിരുന്നു.

Tags: