ഇറാനില്‍ നിന്ന് മിസൈലുകള്‍ വിക്ഷേപിച്ചതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു. ഇറാനിയന്‍ ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ചതിനെ തുടര്‍ന്ന് ടെല്‍ അവീവിലും മധ്യ ഇസ്രായേലിലുടനീളം സൈറണുകള്‍ മുഴങ്ങുന്നതായി ഇസ്രായേല്‍ മാധ്യമം ചാനല്‍ 12 റിപ്പോര്‍ട്ട് ചെയ്തു. പ്രദേശത്തെ ഇസ്രായേലികളോട് ബങ്കറുകളില്‍ പ്രവേശിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഇറാനിയന്‍ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തിനിടെ ടെല്‍ അവീവിലും മധ്യ ഇസ്രായേലിലുടനീളം സൈറണുകള്‍ മുഴങ്ങുന്നു. ഇന്ന് രണ്ടാം തവണയാണ് സൈറണ്‍ മുഴങ്ങുന്നത്. മിസൈലുകളെ തടയാന്‍ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഇസ്രായേല്‍ സൈന്യം പറഞ്ഞു. സൈറണുകള്‍ കേള്‍ക്കുന്ന പ്രദേശങ്ങളില്‍ ഇസ്രായേലികളോട് ബങ്കറുകളിലേക്ക് പ്രവേശിക്കാനും സൈന്യം നിര്‍ദേശം നല്‍കി.