യുഎസ് ഡ്രോണ്‍ വെടിവച്ചിട്ടതായി ഇറാന്‍

Update: 2026-04-04 06:48 GMT

യുദ്ധ വിമാനത്തിന് പിന്നാലെ അമേരിക്കയുടെ ഡ്രോണ്‍ വെടിവെച്ചിട്ടതായി ഇറാന്‍. ഇസ്ഫഹാന് മുകളിലൂടെ പറന്ന യുഎസ് ഡ്രോണ്‍ ആണ് വെടിവച്ചിട്ടതെന്ന് ഇറാന്‍ സൈന്യത്തെ ഉദ്ധരിച്ച് അല്‍ ജസീറ റിപോര്‍ട്ട് ചെയ്തു.

ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിന്റെ (ഐആര്‍ജിസി) 'നൂതന ആധുനിക' വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ഇസ്ഫഹാന്‍ പ്രവിശ്യയ്ക്ക് മുകളിലൂടെ പറന്ന ഒരു MQ-1 ഡ്രോണ്‍ വെടിവച്ചിട്ടതായി ഫാര്‍സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

തെക്കുപടിഞ്ഞാറന്‍ ഇറാനിലും ഹോര്‍മുസ് കടലിടുക്കിന് സമീപവും യുഎസ് സൈന്യത്തിന്റെ രണ്ട് യുദ്ധവിമാനങ്ങള്‍ ഇറാന്‍ സൈന്യം വെടിവച്ചിട്ടതായി പ്രഖ്യാപിച്ചതിന് ശേഷമാണ് ഇത് സംഭവിക്കുന്നത്.

Tags: