യുഎസ് നയതന്ത്ര ഉദ്യോഗസ്ഥരെക്കുറിച്ച് വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 100,000 ഡോളര്‍ പ്രതിഫലം; പ്രഖ്യാപനവുമായി ഇറാഖ് സായുധ സംഘം

Update: 2026-03-14 05:52 GMT

യുഎസ് നയതന്ത്ര ഉദ്യോഗസ്ഥരെ കുറിച്ച് വിവരങ്ങള്‍ക്ക് നല്‍കുന്നവര്‍ക്ക് വന്‍തുക പ്രതിഫലം പ്രഖ്യാപിച്ച് ബാഗ്ദാദിലെ ഇറാന്‍ അനുകൂല സായുധ സംഘം. ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയെ വധിച്ചവര്‍ക്കെതിരേ മരണം വരേ പോരാട്ടം എന്ന പ്രതിജ്ഞയെടുത്തിരിക്കുകയാണ് സംഘം. ബാഗ്ദാദിലെ യുഎസ് എംബസി ആക്രമിക്കുമെന്ന് ഇവര്‍ നേരത്തെ പ്രതിജ്ഞയെടുത്തിരുന്നു.

അതിനിടെ ബാഗ്ദാദിലെ യുഎസ് എംബസിയിലെ ഒരു ഹെലിപാഡ് മിസൈല്‍ ആക്രമണത്തില്‍ തകര്‍ന്നതായി ഇറാഖി ഉദ്യോഗസ്ഥര്‍ പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. ഈ ആക്രമണത്തില്‍ ആളപായമോ നാശനഷ്ടങ്ങളുടെ വിവരങ്ങളോ കൃത്യമായി അറിയില്ലെന്നും അല്‍ ജസീറ റിപോര്‍ട്ട് ചെയ്തു.

രാജ്യത്തിനുള്ളിലെ ഏതെങ്കിലും യുഎസ് നയതന്ത്ര ഉദ്യോഗസ്ഥരെക്കുറിച്ച് വിവരങ്ങള്‍ നല്‍കുന്ന ഏതൊരാള്‍ക്കും 100,000 ഡോളര്‍ പ്രതിഫലം നല്‍കുമെന്ന് അവര്‍ ഒരു പ്രസ്താവന പുറപ്പെടുവിച്ചു.

ഇറാഖിലെ യുഎസ് താല്‍പ്പര്യങ്ങള്‍, യുഎസ് സൈനിക താവളങ്ങള്‍, സൗകര്യങ്ങള്‍ എന്നിവ ആക്രമിക്കുന്നുണ്ടെന്നും ഇറാഖിലെ യുഎസ് ഉദ്യോഗസ്ഥരെ സിവിലിയന്‍ വീടുകളില്‍ അഭയം തേടാന്‍ സമ്മര്‍ദ്ദം ചെലുത്താന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്നും പ്രസ്താവനയില്‍ പറഞ്ഞു.

Tags: