കശ്മീരില്‍ ഏറ്റുമുട്ടല്‍: കൊല്ലപ്പെട്ടവരില്‍ ഐപിഎസ് ഓഫിസറുടെ സഹോദരനും

പുലര്‍ച്ചെ നടന്ന സൈനിക ഓപറേഷനില്‍ ഇവരുടെ ഒളിയിടം തകര്‍ത്തതിനു പിന്നാലെയാണ് മൂവരെയും സൈന്യം വധിച്ചത്.

Update: 2019-01-22 13:21 GMT

ശ്രീനഗര്‍: ദക്ഷിണ കശ്മീരിലെ ഷോപ്പിയാനില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ ഐപിഎസ് ഓഫിസറുടെ സഹോദരന്‍ ഉള്‍പ്പെടെ മൂന്നു സായുധര്‍ കൊല്ലപ്പെട്ടു. പുലര്‍ച്ചെ നടന്ന സൈനിക ഓപറേഷനില്‍ ഇവരുടെ ഒളിയിടം തകര്‍ത്തതിനു പിന്നാലെയാണ് മൂവരെയും സൈന്യം വധിച്ചത്.

തോട്ടം മേഖലയോട് ചേര്‍ന്നുള്ള ഭൂമിക്കടിയിലെ ബങ്കറും സൈന്യം തകര്‍ത്തു. ഐപിഎസ് ഓഫിസറായ എസ് പി വാഹിദിന്റെ സഹോദരന്‍ ശംസുല്‍ ഹഖാണ് കൊല്ലപ്പെട്ടവരില്‍ ഒരാള്‍. യൂനാനി മെഡിസിന്‍ പഠനം പാതി വഴിയില്‍ ഉപേക്ഷിച്ച് സായുധസംഘമായ ഹിസ്ബുള്‍ മുജാഹിദീന്‍ ചേരുകയായിരുന്നു ഹഖ്.

തന്റെ സഹോദരനെയും മറ്റും ബന്ധുക്കളെയും മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന് താന്‍ ഏറെ പരിശ്രമിച്ചു. എന്നാല്‍, ദുഖകരമായ അന്ത്യത്തെ കണ്ടുമുട്ടിയിരിക്കുന്നുവെന്ന് എസ് പി വാഹിദ് ട്വീറ്റ് ചെയ്തു. ഹെഫ് ഷിര്‍മാല്‍ വില്ലേജില്‍ സായുധസംഘം ഒളിച്ചുകഴിയുന്നുവെന്ന റിപോര്‍ട്ടുകള്‍ക്കു പിന്നാലെ സൈന്യത്തിന്റെയും പോലിസിന്റെയും സിആര്‍പിഎഫിന്റെയും സംയുക്ത ഓപറേഷനിലാണ് സായുധസംഘം കൊല്ലപ്പെട്ടത്. 24 മണിക്കൂറിനിടെ നടക്കുന്ന രണ്ടാമത്തെ ഏറ്റുമുട്ടലാണിത്. കഴിഞ്ഞ ദിവസം അല്‍ ബദര്‍ ഗ്രൂപ്പിലെ മൂന്നംഗങ്ങള്‍ ഏറ്റുമുട്ടലില്‍ വധിച്ചതായിസൈന്യം അവകാശപ്പെട്ടിരുന്നു.

Tags:    

Similar News