സഞ്ജുവിന്റെ സെഞ്ചുറി വിഫലം; ഹൈദരാബാദിന് ജയം

മലയാളി താരം സഞ്ജു സാംസണിന്റെ അപരാജിത സെഞ്ചുറിക്കും രാജസ്ഥാനെ രക്ഷിക്കാനായില്ല. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ മികവാര്‍ന്ന പ്രകടനത്തിന് മുന്നില്‍ രാജസ്ഥാന്‍ അഞ്ചുവിക്കറ്റിന്റെ തോല്‍വി ഏറ്റുവാങ്ങി.

Update: 2019-03-29 18:50 GMT

ഹൈദരാബാദ്: മലയാളി താരം സഞ്ജു സാംസണിന്റെ അപരാജിത സെഞ്ചുറിക്കും രാജസ്ഥാനെ രക്ഷിക്കാനായില്ല. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ മികവാര്‍ന്ന പ്രകടനത്തിന് മുന്നില്‍ രാജസ്ഥാന്‍ അഞ്ചുവിക്കറ്റിന്റെ തോല്‍വി ഏറ്റുവാങ്ങി. 198 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഹൈദരാബാദ് 19 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം നേടി(201). ഡേവിഡ് വാര്‍ണര്‍(69), ജോണി ബെയര്‍സ്‌റ്റോ (45), വിജയ് ശങ്കര്‍ (35) എന്നിവരുടെ കിടിലന്‍ ബാറ്റിങാണ് ഹൈദരാബാദിന് ജയം നല്‍കിയത്. അവസാന ഓവറുകളില്‍ രാജസ്ഥാന്‍ ബൗളര്‍മാര്‍ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ജയം ഹൈദരാബാദിനൊപ്പമായി.

രാജസ്ഥാന് വേണ്ടി ശ്രേയസ് ഗോപാല്‍ മൂന്ന് വിക്കറ്റ് നേടി. നേരത്തെ ടോസ് നേടിയരാജസ്ഥാന്‍ റോയല്‍സ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റന്‍ അജിങ്ക്യ രഹാനയും സഞ്ജു സാംസണും ചേര്‍ന്ന് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ നിശ്ചിത 20 ഓവറില്‍ 198 റണ്‍സെടുത്തു.ഐപിഎല്ലിലെ 12ാം എഡിഷനിലെ ആദ്യ സെഞ്ചുറി നേടിയ സഞ്ജു 55 പന്തുകളില്‍ നിന്നാണ് 102 റണ്‍സെടുത്തത്. ക്യാപ്റ്റന്‍ രഹാനെ 49 പന്തില്‍ നിന്ന് 70 റണ്‍സെടുത്തു.




Tags:    

Similar News