ജാമ്യമില്ല; ചിദംബരത്തിന്റെ കസ്റ്റഡി 17 വരെ നീട്ടി

ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി ഡല്‍ഹി കോടതി ഈ മാസം 17 വരെ നീട്ടി. ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി അവസാനിച്ചതിനു പിന്നാലെ കോടതിയില്‍ ഹാജരാക്കിയത്.

Update: 2019-10-03 12:08 GMT

ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയ കേസില്‍ മുന്‍ ധനമന്ത്രി പി ചിദംബരത്തിന് ജാമ്യമില്ല. അദ്ദേഹത്തിന്റെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി ഡല്‍ഹി കോടതി ഈ മാസം 17 വരെ നീട്ടി. ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി അവസാനിച്ചതിനു പിന്നാലെ കോടതിയില്‍ ഹാജരാക്കിയത്.

അതിനിടെ, ജാമ്യത്തിനായി ഇദ്ദേഹം സുപ്രിംകോടതിയെ സമീപിച്ചിരുന്നു. വാദത്തിനിടെ തീഹാര്‍ ജയിലില്‍ തനിക്ക് വീട്ടില്‍ നിന്ന് പാകം ചെയ്ത ഭക്ഷണം കൊണ്ടുവരുന്നതിനായി അനുമതി നല്‍കണമെന്ന് ചിദംബരം ആവശ്യപ്പെട്ടിരുന്നു. ദിവസത്തില്‍ ഒരു തവണ വീട്ടില്‍നിന്നു പാകം ചെയ്ത ഭക്ഷണം കോടതി അനുവദിച്ചിട്ടുണ്ട്.

ഐഎന്‍എക്‌സ് മീഡിയക്ക് വിദേശ നിക്ഷേപ പ്രമോഷന്‍ ബോര്‍ഡിന്റെ അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട കേസിലാണ് ചിദംബരം അറസ്റ്റിലായത്. ചിദംബരം ധനമന്ത്രിയായിരിക്കെ വിദേശത്ത് നിന്ന് അനധികൃതമായി 305 കോടി രൂപ നിക്ഷേപമായി വാങ്ങിയെന്നാണ് ആരോപണം.


Tags:    

Similar News