കറന്‍സി നോട്ടുകളില്‍ ഹിന്ദു ദൈവങ്ങളുടെ ചിത്രം വേണമെന്ന് കേജ്‌രിവാള്‍

രാജ്യത്തിന്റെ ഐശ്വര്യത്തിനും സമൃദ്ധിക്കും വേണ്ടിയാണ് ഇക്കാര്യം ആവശ്യപ്പെടുന്നത്.

Update: 2022-10-26 08:45 GMT

ന്യൂഡല്‍ഹി: കറന്‍സി നോട്ടുകളില്‍ മഹാത്മാ ഗാന്ധിയുടെ ചിത്രത്തിന് പുറമേ ലക്ഷ്മി ദേവിയുടേയും ഗണേശ ഭഗവാന്റെയും ചിത്രം കൂടി ഉള്‍പ്പെടുത്തണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍. ഇന്ത്യയില്‍ ഇറക്കുന്ന എല്ലാ കറന്‍സികളിലും ഇത് നടപ്പിലാക്കണമെന്ന് പ്രധാനമന്ത്രിയോടും കേന്ദ്ര സര്‍ക്കാരിനോടും ആവശ്യപ്പെടുമെന്നും അരവിന്ദ് കേജ്‌രിവാള്‍ പറഞ്ഞു.

രാജ്യത്തിന്റെ ഐശ്വര്യത്തിനും സമൃദ്ധിക്കും വേണ്ടിയാണ് ഇക്കാര്യം ആവശ്യപ്പെടുന്നത്. ചിലപ്പോഴൊക്കെ നാം എന്ത് ചെയ്താലും അതിന് ദൈവത്തിന്റെ അനുഗ്രഹം കൂടി വേണമെന്നും അതിനാലാണ് താന്‍ ഇത് പറയുന്നതെന്നും കേജ്‌രിവാള്‍ അഭിപ്രായപ്പെട്ടു. ഗുജറാത്ത് തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് കേജ്‌രിവാളിന്റെ ഈ നീക്കം.

ഇന്തോനേഷ്യയിലെ കറന്‍സിയില്‍ ഗണേശ ഭഗവാന്റെ ചിത്രമുണ്ടെന്നും എന്തുകൊണ്ട് നമുക്ക് അത് ആയിക്കൂടെന്നുമാണ് കേജ്‌രിവാള്‍ ചോദിക്കുന്നത്. ബിജെപിയുടെ ബി ടീമാണ് കേജ്‌രിവാള്‍ നയിക്കുന്ന ആംആദ്മി പാര്‍ട്ടി എന്ന് കോണ്‍ഗ്രസ് ആരോപിക്കുമ്പോഴാണ് കേജ്‌രിവാള്‍ ഈ അജണ്ട മുന്നോട്ടുവച്ചിരിക്കുന്നത്. ഗുജറാത്ത് തിരഞ്ഞെടുപ്പിനെ മുന്നില്‍ക്കണ്ട് കേജ്‌രിവാള്‍ ഹിന്ദുത്വ കാര്‍ഡ് ഇറക്കുകയാണെന്ന വിമര്‍ശം ഉയര്‍ന്നുകഴിഞ്ഞു.

Similar News