ഇടറോഡുകള്‍ അടച്ചു; അതിര്‍ത്തി കടക്കാന്‍ ഇ പാസ് നിര്‍ബന്ധമാക്കി തമിഴ്‌നാട്

12 ഓളം ഇടറോഡുകളാണ് ബാരിക്കേഡുകള്‍ വെച്ച് അടച്ചത്.

Update: 2021-04-17 05:31 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായതോടെ, തിരുവനന്തപുരത്തു നിന്നുള്ള ഇടറോഡുകള്‍ തമിഴ്‌നാട് പോലിസ് അടച്ചു. 12 ഓളം ഇടറോഡുകളാണ് ബാരിക്കേഡുകള്‍ വെച്ച് അടച്ചത്. തമിഴ്‌നാട് പോലിസിന്റെ നേതൃത്വത്തിലാണ് നടപടി. കുളത്തൂര്‍ പഞ്ചായത്തിലെ പൊഴിയൂര്‍, ഉച്ചക്കട, കാരക്കോണത്തിന് സമീപം കണ്ണുവാമൂട്, പനച്ചമൂട്, വെള്ളറട, അമ്പൂരി തുടങ്ങിയ ഇടങ്ങളിലെ റോഡുകളാണ് അടച്ചത്. കന്യാകുമാരിയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള രോഡുകളും അടച്ചു.

ഇപാസ് ഉള്ളവര്‍ക്ക് കളിയക്കാവിള ദേശീയപാത വഴി സഞ്ചരിക്കാമെന്ന് പോലിസ് അറിയിച്ചു. തമിഴ്‌നാട്ടിലേക്ക് കടക്കുന്നതിന് അതിര്‍ത്തിയില്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കാണിക്കണം. കഴിഞ്ഞ കൊവിഡ് വ്യാപനകാലത്തും തമിഴ്‌നാട് തിരുവനന്തപുരത്തേക്കുള്ള റോഡുകള്‍ അടച്ചിരുന്നു.

Tags:    

Similar News