പൗരത്വ ഭേദഗതി നിയമത്തിനെതിരേ പ്രതിഷേധം ശക്തം; ത്രിപുരയിലും മണിപ്പൂരിലും ഇന്റര്‍നെറ്റിന് വിലക്ക്

മാനു, കാഞ്ചന്‍ പൂര്‍ മേഖലകളില്‍ ഗോത്രവര്‍ഗ്ഗക്കാരും മറ്റു സമുദായങ്ങളും തമ്മില്‍ സംഘര്‍ഷമുണ്ടായേക്കാമെന്ന രഹസ്യാന്വേഷണ റിപോര്‍ട്ടുകളെ അടിസ്ഥാനത്തിലാണ് ത്രിപുരയില്‍ വിലക്ക്.

Update: 2019-12-10 13:36 GMT

അഗര്‍ത്തല: പൗരത്വ ഭേദഗതി നിയമത്തിനെതിരേ പ്രതിഷേധം ശക്തമായ ത്രിപുരയില്‍ രണ്ട് ദിവസത്തേക്ക് മൊബൈല്‍, ഇന്റര്‍നെറ്റ്, എസ്എംഎസ് സേവനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. മാനു, കാഞ്ചന്‍ പൂര്‍ മേഖലകളില്‍ ഗോത്രവര്‍ഗ്ഗക്കാരും മറ്റു സമുദായങ്ങളും തമ്മില്‍ സംഘര്‍ഷമുണ്ടായേക്കാമെന്ന രഹസ്യാന്വേഷണ റിപോര്‍ട്ടുകളെ അടിസ്ഥാനത്തിലാണ് വിലക്ക്.

പൗരത്വഭേദഗതി ബില്ലിനെതിരെ ത്രിപുര ഉള്‍പ്പെടെയുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം കത്തിപ്പടരുകയാണ്. മുസ്‌ലിംകളല്ലാത്ത കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കുന്നത് സാമൂഹ്യാന്തരീക്ഷം കലുക്ഷിതമാകാന്‍ ഇടയാക്കുമെന്നാണ് വിവിധ സംഘടനകള്‍ മുന്നറിയിപ്പ് നല്‍കുന്നത്. തൊഴില്‍ ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ പ്രദേശവാസികളുടെ അവസരങ്ങള്‍ നഷ്ടമാകാന്‍ ഇടയാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Tags:    

Similar News