സ്ത്രീത്വത്തെ അപമാനിച്ചു; മന്ത്രി ജി സുധാകരനെതിരേ പോലിസില്‍ പരാതി

മന്ത്രിയുടെ മുന്‍ പേഴ്‌സണല് സ്റ്റാഫ് അംഗത്തിന്റെ ഭാര്യയും എസ്എഫ്‌ഐ ആലപ്പുഴ മുന്‍ ജില്ലാ കമ്മിറ്റി അംഗവുമായ യുവതിയണ് അമ്പലപ്പുഴ പോലിസില്‍ പരാതി നല്‍കിയത്.

Update: 2021-04-16 00:50 GMT

ആലപ്പുഴ: മന്ത്രി ജി സുധാകരനെതിരേ പോലിസില്‍ പരാതി. മന്ത്രിയുടെ മുന്‍ പേഴ്‌സണല് സ്റ്റാഫ് അംഗത്തിന്റെ ഭാര്യയും എസ്എഫ്‌ഐ ആലപ്പുഴ മുന്‍ ജില്ലാ കമ്മിറ്റി അംഗവുമായ യുവതിയണ് അമ്പലപ്പുഴ പോലിസില്‍ പരാതി നല്‍കിയത്.

സ്ത്രീത്വത്തെ അപമാനിക്കുകയും വര്‍ഗീയ സംഘര്‍ഷത്തിനിടയാക്കുകയും ചെയ്യുന്ന പരാമര്‍ശങ്ങള് മന്ത്രി നടത്തിയെന്ന് പരാതിയില്‍ പറയുന്നു. കഴിഞ്ഞ ദിവസം ആലപ്പുഴയിലെ വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി സ്ത്രീത്വത്തെ അപമാനിക്കുന്നവിധം പ്രസ്താവന നടത്തിയെന്നാണ് പരാതിയിലുള്ളത്. കഴിഞ്ഞ ജനുവരി എട്ടിന് പരാതിക്കാരിയെ വിവാഹം ചെയ്തതിന് പിന്നാലെ മന്ത്രി പേഴ്‌സണല് സ്റ്റാഫിനെ ഒഴിവാക്കിയെന്ന് പരാതി ഉയര്‍ന്നിരുന്നു.

Tags: