രാജ്യത്ത് നാലര ലക്ഷം ഭൂരഹിതരെന്ന് കേന്ദ്രം
1,81,319 ലക്ഷം ഗുണഭോക്താക്കള്‍ക്ക് ഇതിനകം ഭൂമി നല്‍കിയിട്ടുണ്ടെന്ന് കേന്ദ്ര ഗ്രാമവികസന മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ അറിയിച്ചു.
ന്യൂഡല്‍ഹി: രാജ്യത്ത് നാലര ലക്ഷത്തോളം ഭൂരഹിതരുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. 2020 സെപ്തംബര്‍ 10 ലെ കണക്കുകള്‍ പ്രകാരം 4,48,053 ഭൂരഹിതരുണ്ടെന്ന് കേന്ദ്ര ഗ്രാമവികസന മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ അറിയിച്ചു.
ലക്ഷദ്വീപില്‍ നിന്നുമുള്ള അംഗംമുഹമ്മദ് ഫൈസല്‍എം പി ഉന്നയിച്ച ചോദ്യത്തിന് മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഭൂരഹിതരായ ഗുണഭോക്താക്കള്‍ക്ക് ഉയര്‍ന്ന മുന്‍ഗണന നല്‍കിവരുന്നുണ്ടെന്നും 1,81,319 ലക്ഷം ഗുണഭോക്താക്കള്‍ക്ക് ഇതിനകം ഭൂമി നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.