വാഷിങ്ഗ്ടണ്‍: അമേരിക്കയിലെ ലോസ് ഏയ്ഞ്ചല്‍സിലെ പലചരക്ക് കടയില്‍ മുഖംമൂടി ധരിച്ചെത്തിയയാള്‍ ഇന്ത്യന്‍ പൗരനെ വെടിവച്ച് കൊന്നു. വിവാഹിതനും രണ്ട് മക്കളുടെ പിതാവുമായിരുന്ന കര്‍ണാലില്‍ നിന്നുള്ള മനീന്ദര്‍ സിങ് സാഹി(31)യാണ് കൊല്ലപ്പെട്ടതെന്ന് പോലിസ് പറഞ്ഞു. ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. വിവാഹിതനും രണ്ടു മക്കളുടെ പിതാവുമായ സാഹി ആറുമാസം മുമ്പാണ് യുഎസിലെത്തിയത്. കലിഫോര്‍ണിയയിലെ ലോസ് ഏഞ്ചല്‍സ് കൗണ്ടിയിലെ വിറ്റിയര്‍ സിറ്റിയിലെ 7ഇലവന് പലചരക്ക് കടയില്‍ ജോലി ചെയ്യുകയായിരുന്നു അദ്ദേഹം. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന സാഹി ഭാര്യയ്ക്കും രണ്ട് കുട്ടികള്‍ക്കും വീട്ടിലേക്ക് പണം അയച്ചിരുന്നതായി യുഎസിലെ ബന്ധുക്കള്‍ അറിയിച്ചു. സെമി ഓട്ടോമാറ്റിക് കൈത്തോക്ക് ഉപയോഗിച്ചാണ് വെടിയുതിര്‍ത്തതെന്നാണ് പോലിസ് നിഗമനം.
ശനിയാഴ്ച പുലര്‍ച്ചെ 5:43നാണ് സംഭവം നടന്നതെന്ന് വൈറ്റിയര്‍ പോലിസ് അറിയിച്ചു. കവര്‍ച്ചയ്ക്കിടെയാണ് കൊലപാതകമെന്നാണ് സംശയം. അക്രമിയെന്നു സംശയം തോന്നിയയാള്‍ ഓടി രക്ഷപ്പെട്ടു. സംഭവസമയം കടയ്ക്കുള്ളില്‍ രണ്ട് പേര് സാധനം വാങ്ങാനെത്തിയിരുന്നു. ഇരുവര്‍ക്കും പരിക്കേറ്റിട്ടില്ല. കറുത്ത വംശജനായ പുരുഷനാണ് കൊലയാളിയെന്നാണ് സംശയം. അക്രമി ഭാഗികമായി മുഖം മറച്ചിരുന്നു. യുഎസിലുള്ള സാഹിയുടെ സഹോദരന് മനീന്ദര്‍ സിങ് മൃതദേഹം ഇന്ത്യയിലേക്കെത്തിക്കാന്‍ ശ്രമം കുടങ്ങിയിട്ടുണ്ട്. ഇതിനു വേണ്ടി പണം സ്വരൂപിക്കാനായി സഹോദരന് ഗോ ഫണ്ട് മി എന്ന പേരില്‍ രു പേജും രൂപീകരിച്ചിട്ടുണ്ട്. മാതാപിതാക്കളും ഭാര്യയും അഞ്ചും ഒമ്പതും വയസ്സ് പ്രായമുള്ള 2 ചെറിയ കുട്ടികളാണ് അവനുള്ളത്. അതിനാല്‍ മൃതദേഹം ഇന്ത്യയിലേക്കെത്തിക്കാന്‍ സഹായം തേടുകയാണ്. അങ്ങനെയെങ്കില്‍ നാട്ടിലുള്ള ഭാര്യയ്ക്കും കുട്ടികള്‍ക്കും അവസാനമായി അവനെ കാണാന്‍ കഴിയുമെന്നും സഹോദരന് വ്യക്തമാക്കി.