ഇഫ്താര്‍ വിരുന്നിനെത്തിയ ഇന്ത്യന്‍ അതിഥികളെ അപമാനിച്ച് പാക് രഹസ്യന്വേഷണ ഉദ്യോഗസ്ഥര്‍

പാകിസ്താനിലെ സെറീന ഹോട്ടലില്‍ വച്ചാണു ഇഫ്താര്‍ സംഘടിപ്പിച്ചത്. ഹോട്ടല്‍ വളഞ്ഞ പാക്ക് ഉദ്യോഗസ്ഥര്‍ പരിപാടിക്കെത്തിയ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരടക്കമുള്ള അതിഥികളോട് അപമര്യാദയായി പെരുമാറുകയും കയ്യേറ്റം ചെയ്യുകയും ചെയ്തിരുന്നതായി ദേശീയ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യ്തു.

Update: 2019-06-02 06:29 GMT

ഇസ്‌ലാമബാദ്: പാകിസ്താനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ ഒരുക്കിയ ഇഫ്താര്‍ വിരുന്നില്‍ ഇന്ത്യന്‍ അതിഥികളോട് അപമര്യാദയായി പെരുമാറി പാക് രഹസ്യന്വേഷണ ഉദ്യോഗസ്ഥര്‍. പാകിസ്താനിലെ സെറീന ഹോട്ടലില്‍ വച്ചാണു ഇഫ്താര്‍ സംഘടിപ്പിച്ചത്. ഹോട്ടല്‍ വളഞ്ഞ പാക്ക് ഉദ്യോഗസ്ഥര്‍ പരിപാടിക്കെത്തിയ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരടക്കമുള്ള അതിഥികളോട് അപമര്യാദയായി പെരുമാറുകയും കയ്യേറ്റം ചെയ്യുകയും ചെയ്തിരുന്നതായി ദേശീയ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യ്തു.

സംഭവത്തെത്തുടര്‍ന്ന് വിരുന്നിനെത്തിയ ഇന്ത്യന്‍ അതിഥികള്‍ ചടങ്ങില്‍ പങ്കെടുക്കാതെ മടങ്ങിപ്പോവുകയായിരുന്നു.സംഭവത്തില്‍ എല്ലാ അതിഥികളോടും ക്ഷമ ചോദിക്കുന്നതായി പാകിസ്താനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷനര്‍ അജയ് ബിസാരിയ പറഞ്ഞു. പാകിസ്താന്‍ നടത്തിയതു നയതന്ത്രത്തിന്റെ അടിസ്ഥാന തത്വങ്ങളുടെ ലംഘനം മാത്രമല്ല, മറിച്ചു രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് എതിരായ നീക്കമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതിന് മുമ്പും സമാന അനുഭവങ്ങള്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് ഉണ്ടായിട്ടുണ്ട്. .ഇതാദ്യമായല്ല ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്കു നേരെ പാകിസ്താന്‍ മോശം പെരുമാറ്റം നടത്തുന്നത്. കഴിഞ്ഞ മാസം പാകിസ്താനിലെ സിഖ് ഗുരുദ്വാരയിലെ സന്ദര്‍ശകരെ സഹായിക്കാനെത്തിയ രണ്ട് ഇന്ത്യന്‍ ഉദ്യോഗസ്ഥരെ പാകിസ്താന്‍ 20 മിനിറ്റിലധികം ഒരു മുറിയില്‍ പൂട്ടിയിട്ടിരുന്നു. രണ്ട് ഉദ്യോഗസ്ഥരെയും പാക് ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തി, ഇനി പ്രദേശത്തേക്കു വരരുതെന്നും പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ ഇന്ത്യ ശക്തമായ പ്രതിഷേധവും രേഖപ്പെടുത്തിരുന്നു.

Tags:    

Similar News