മധ്യ കശ്മീരില്‍ ഇന്ത്യന്‍ വ്യോമസേനാ ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു; രണ്ടു പൈലറ്റുമാര്‍ കൊല്ലപ്പെട്ടു
കലാന്‍ ഗ്രാമത്തിനു സമീപത്തെ പാടത്തേക്ക് നിയന്ത്രണം വിട്ട വിമാനം കൂപ്പുകുത്തുകയായിരുന്നു. ഇടിച്ചിറങ്ങിയ വിമാനം രണ്ടായി പിളരുകയും തീപിടിക്കുകയുമായിരുന്നു.
ജമ്മു: മധ്യ കശ്മീരില്‍ ഇന്ത്യന്‍ വ്യോമസേനയുടെ മിഗ് യുദ്ധവിമാനം തകര്‍ന്നു വീണു. വിമാനത്തിലുണ്ടായിരുന്ന രണ്ടു പൈലറ്റുമാരും മരിച്ചു. ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തു. അതിര്‍ത്തിയില്‍ ശക്തമായ വെടിവയ്പും ഷെല്ലാക്രമണവും തുടരുന്നതിനിടെയാണ് അപകടം.
ബുദ്ഗാം ജില്ലയില്‍നിന്ന് ഏഴു കിലോമീറ്റര്‍ അകലെയുള്ള ഗാരന്റ് കലാന്‍ ഗ്രാമത്തില്‍ ഇന്നു രാവിലെ 10.05ഓടെയാണ് വിമാനം തകര്‍ന്നു വീണത്. റഷ്യന്‍ നിര്‍മിത എംഐ-17 ഹെലികോപ്റ്ററാണ് കലാന്‍ ഗ്രാമത്തിനു സമീപത്തെ പാടത്തേക്ക് യന്ത്രത്തകരാറിനെതുടര്‍ന്ന് തകര്‍ന്നു വീണത്.
ഇടിച്ചിറങ്ങിയ വിമാനം രണ്ടായി പിളരുകയും തീപിടിക്കുകയുമായിരുന്നു. മരിച്ച പൈലറ്റുമാരുടെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. സുരക്ഷാ സൈന്യം സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.