രാജ്യത്ത് ഇന്നലെ 60,753 കൊവിഡ് കേസുകള്‍; മരണം 1,647

ഇക്കാലയളവില്‍ രോഗമുക്തി നേടിയത് 97,743 പേരാണ്. 1,647 പേരാണ് ഇന്നലെ മാത്രം വൈറസ് ബാധ മൂലം മരിച്ചത്.

Update: 2021-06-19 05:21 GMT

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്തുടനീളം റിപോര്‍ട്ട് ചെയ്തത് 60,753 കൊവിഡ് കേസുകള്‍. ഇക്കാലയളവില്‍ രോഗമുക്തി നേടിയത് 97,743 പേരാണ്. 1,647 പേരാണ് ഇന്നലെ മാത്രം വൈറസ് ബാധ മൂലം മരിച്ചത്.

ഇന്ത്യയില്‍ ഇതുവരെ 2,98,23,546 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില് 2,86,78,390 പേര് രോഗമുക്തി നേടി. 3,85,137 പേരാണ് കൊവിഡ് മൂലം മരിച്ചത്. 7,60,019 പേര് ആശുപത്രികളിലും വീടുകളിലുമായി ചികിത്സയിലുണ്ട്. ഇന്നലെ വരെ 27,23,88,783 പേര് വാക്‌സിന് സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

Tags:    

Similar News