കേരളം മുന്നിൽ തന്നെ; രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 46,164 പേർക്ക്
കൊവിഡ് രോഗികളുടെ എണ്ണം 38 ലക്ഷം കവിഞ്ഞിട്ടും കൊവിഡുമായി ബന്ധപ്പെട്ട ആരോഗ്യഡേറ്റ കേരളം മാത്രം മറച്ചുവയ്ക്കുകയാണ്.
ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് കൊവിഡ് ബാധിച്ചത് 46,164പേർക്ക്. 34,159 പേർ രോഗമുക്തി നേടി. നിലവിൽ 3,33,725 പേർ രോഗം ബാധിച്ച് ചികിൽസയിലുണ്ട്. 607 പേർ കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 4,36,365 ആയി. 60.38 കോടി ജനങ്ങളാണ് രാജ്യത്ത് ഇതുവരെ വാക്സിൻ സ്വീകരിച്ചത്.
രാജ്യത്തെ രോഗബാധിതരിൽ ഏറ്റവും കൂടുതൽ കേരളത്തിലാണ്. സംസ്ഥാനത്ത് 31,445 പേര്‍ക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. 19.03 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ച് ചികിൽസയിലായിരുന്ന 20,271 പേര്‍ രോഗമുക്തി നേടി. രോഗബാധിതരുടെ എണ്ണത്തിൽ കേരളത്തിന് പിന്നിലുളളത് മഹാരാഷ്ട്രയാണ്.
അതേസമയം സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ പരാജയപ്പെട്ടിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചു. കൊവിഡ് രോഗികളുടെ എണ്ണം 38 ലക്ഷം കവിഞ്ഞിട്ടും കൊവിഡുമായി ബന്ധപ്പെട്ട ആരോഗ്യഡേറ്റ കേരളം മാത്രം മറച്ചുവയ്ക്കുകയാണ്. ഇത് മൂന്നാം തരംഗം തടയുന്നതിനുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നതിനെ തടസപ്പെടുത്തും. കൊവിഡ് ഡാറ്റാ വിശകലനം നടക്കാത്തത് ഗവേഷണപ്രവര്‍ത്തനങ്ങളെ പോലും ഗുരുതരമായി ബാധിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് ബുധനാഴ്ച്ച പത്രസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
