ശമനമില്ലാതെ കൊവിഡ് വ്യാപനം; രാജ്യത്ത് മരണനിരക്ക് ലക്ഷത്തിലേക്ക്; രോഗബാധിതര്‍ 62 ലക്ഷം കടന്നു

Update: 2020-09-30 10:08 GMT
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 62 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 80,472 പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചതെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. 62,25,760 പേര്‍ക്കാണ് ഇത് വരെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 1179 മരണം കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് മരണനിരക്ക് ലക്ഷത്തിലേക്ക് അടുക്കുകയാണ്.


86428 പേര്‍ കൂടി രോഗമുക്തി നേടിയതായി കേന്ദ്ര സര്‍ക്കാര്‍ പുറത്ത് വിട്ട കണക്കുകള്‍ പറയുന്നു. നിലവില്‍ 9,04,441 പേരാണ് കൊവിഡ് ചികില്‍സയില്‍ തുടരുന്നത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ സ്ഥിരീകരിച്ച മഹാരാഷ്ട്രയില്‍ 2.6 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്. 10.69 ലക്ഷം പേര്‍ രോഗവിമുക്തി നേടി. 36181 പേരാണ് മരിച്ചത്. ആന്ധ്ര പ്രദേശില്‍ 59435, കര്‍ണാടകത്തില്‍ 107756, കേരളത്തില്‍ 61869, തമിഴ്‌നാട്ടില്‍ 46281, ഉത്തര്‍ പ്രദേശില്‍ 52160 എന്നിങ്ങനെയാണ് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം. ഡല്‍ഹിയില്‍ 5320 പേരും ആന്ധ്ര പ്രദേശില്‍ 5780 പേരും കര്‍ണാടകത്തില്‍ 8777 പേരും തമിഴ്‌നാട്ടില്‍ 9453 പേരും ഉത്തര്‍ പ്രദേശില്‍ 5715 പേരും ബംഗാളില്‍ 4899 പേരും മരിച്ചു.




Similar News