രാജ്യത്ത് 24 മണിക്കൂറിനിടെ 86,052 കൊവിഡ് കേസുകള്‍; 1,141 മരണം; ആകെ മരണസംഖ്യ 92,290 കടന്നു

ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 13.80 ലക്ഷം സാംപിളുകളാണ് പരിശോധിച്ചത്.

Update: 2020-09-25 04:42 GMT

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 86,052 പുതിയ കൊവിഡ് കേസുകള്‍ റിപോര്‍ട്ട് ചെയ്തു. ഇതോടെ മൊത്തം രോഗ ബാധിതരുടെ എണ്ണം 58,18,571 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്കനുസരിച്ച് ആഗസ്ത് അവസാനം മുതല്‍ ഇന്ത്യ സ്ഥിരമായി 80,000 കേസുകള്‍ സ്ഥിരീകരിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കൊവിഡ് -19 ബാധിച്ച് 1,141 പേര്‍ മരിച്ചു, ആകെ മരണനിരക്ക് 92,290 ആയി ഉയര്‍ന്നു. അതേസമയം രാജ്യത്തെ രോഗം ഭേദമായവരുടെ കണക്കും ഉയര്‍ന്നുവരികയാണ്. നിലവില്‍ 9,70,116 പേരാണ് ചികില്‍സയില്‍ കഴിയുന്നത്. 47,56,165 പേര്‍ക്ക് രോഗമുക്തി ലഭിച്ചതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 13.80 ലക്ഷം സാംപിളുകളാണ് പരിശോധിച്ചത്. ഇതോടെ ഇതുവരെ നടത്തിയ പരിശോധനകളുടെ എണ്ണം 6.87 കോടിയായി ഉയര്‍ന്നെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ 11 ലക്ഷം വരെ പരിശോധനകളാണ് നടത്തിയിരുന്നത് എന്നാല്‍ പരിശോധനാ നിരക്ക് ഉയര്‍ന്നതിന് ശേഷവും രോഗബാധിതരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടാകാത്തത് ആശ്വാസമുണ്ടാക്കുന്ന കാര്യമാണ്.

മഹാരാഷ്ട്രയില്‍ ഇന്നലെ 19,164 പേര്‍ക്കാണ് രോഗബാധ കണ്ടെത്തിയത്. ഇതോടെ കൊവിഡ് ബാധിതരുടെ എണ്ണം 12,82,963 ആയി ഉയര്‍ന്നു. ആന്ധ്രയില്‍ 7,855, തമിഴ്നാട്ടില്‍ 5,692 എന്നിങ്ങനെയാണ് പുതുതായി കൊവിഡ് ബാധിച്ചവര്‍.കേരളത്തില്‍ ആദ്യമായി ആറായിരത്തിലധികം കൊവിഡ് കേസുകള്‍ റിപോര്‍ട്ട് ചെയ്തു.




Tags: