ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ഹജ്ജ് വളണ്ടിയര്‍മാരെ ആദരിച്ചു

Update: 2022-08-16 09:37 GMT

ജിദ്ദ: ഇന്ത്യന്‍ കോണ്‍സുലേറ്റിനു കീഴിലെ വെല്‍ഫയര്‍ ഫോറം സംഘടനയായ IPWF ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഈ വര്‍ഷത്തെ മികച്ച ഹജ്ജ് സേവനത്തിനുള്ള പുരസ്‌കാരം ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ മുഹമ്മദ് ഷാഹിദ് ആലം ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ഹജ്ജ് വളണ്ടിയര്‍ ക്യാപ്റ്റന്‍ ഗഫാര്‍ കൂട്ടിലങ്ങാടിക്ക് നല്‍കി ആദരിച്ചു. രണ്ടുമാസക്കാലത്തെ മക്കയിലെ ഹാജിമാര്‍ക്ക് രാപകല്‍ ബേധമന്യേ സേവന പാതയില്‍ സുസജ്ജരായ ഫോറം വളണ്ടിയര്‍മാര്‍ക്കുള്ള മികച്ച സേവനത്തിനുള്ള ക്രിസ്റ്റല്‍ അവാര്‍ഡാണ് നല്‍കിയത്. ഹജ്ജ് കൗണ്‍സിലര്‍ വൈ സാബിര്‍, IPWF ജിദ്ദ പ്രസിഡന്റ് അയ്യൂബ് ഹകീം എന്നിവര്‍ വേദിയില്‍ സന്നിഹിതാരായിരുന്നു. ഐഎഫ്എഫ് കേരളം ചാപ്റ്റര്‍ പ്രസിഡന്റ് മുഹമ്മദലി, മക്ക വളണ്ടിയര്‍ കോഡിനേറ്റര്‍ ഖലീല്‍ ചെമ്പയില്‍, ഫദല്‍ നീരോല്‍പാലം, അബ്ദുസ്സലാം മിര്‍സ, വനിതാ വളണ്ടിയര്‍ ക്യാപ്റ്റന്‍ ജസീല അബൂബക്കര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Tags: