രാജ്യത്ത് 24 മണിക്കൂറിനിടെ 44,281 കൊവിഡ് കേസുകള്‍; 512 മരണം; രോഗ ബാധിതര്‍ 86 ലക്ഷം കടന്നു
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 44,281 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യയിലെ ആകെ രോഗബാധിതരുടെ എണ്ണം 86,36,012 ആയി ഉയര്‍ന്നു. പുതുതായി 512 മരണം റിപോര്‍ട്ട് ചെയ്തു. ആകെ മരണസംഖ്യ 1,27,571 ആയി. 50,326 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ ആശുപത്രിയില്‍ നിന്നും രോഗമുക്തരായി. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി 4,94,657 പേര്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ആകെ 80,13,784 പേര്‍ രോഗമുക്തരായി.