ഇന്ത്യ-ന്യൂസിലന്റ് ട്വന്റി 20; സൂപര്‍ ഓവറില്‍ ഇന്ത്യയ്ക്കു പരമ്പര

സൂപര്‍ ഓവറില്‍ ന്യൂസിലന്റ് നേടിയ 17 റണ്‍സിന് മറുപടിയായി ഇന്ത്യ 20 റണ്‍സ് നേടിയാണ് മിന്നുംവിജയം സ്വന്തമാക്കിയത്

Update: 2020-01-29 11:58 GMT

ഹാമില്‍ട്ടണ്‍: ന്യൂസിലന്റിനെതിരായ ട്വന്റി-20 പരമ്പരയിലെ മൂന്നാം മല്‍സരത്തില്‍ സൂപര്‍ ഓവറില്‍ ജയം സ്വന്തമാക്കിയ ഇന്ത്യയ്ക്കു പരമ്പ വിജയം. ഹാമില്‍ട്ടണില്‍ നടന്ന മൂന്നാം മല്‍സരം സമനിലയില്‍ കലാശിച്ചതിനെ തുടര്‍ന്ന് മല്‍സരം സൂപര്‍ ഓവറിലേക്ക് നീങ്ങിയിരുന്നു. സൂപര്‍ ഓവറില്‍ ന്യൂസിലന്റ് നേടിയ 17 റണ്‍സിന് മറുപടിയായി ഇന്ത്യ 20 റണ്‍സ് നേടിയാണ് മിന്നുംവിജയം സ്വന്തമാക്കിയത്.

    ന്യൂസിലന്റിന് വേണ്ടി ഗുപ്റ്റില്‍-വില്ല്യംസണ്‍ കൂട്ടുകെട്ട് 17 റണ്‍സാണെടുത്തത്. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യ രോഹിത് ശര്‍മ(15), രാഹുല്‍(5) എന്നിവരുടെ ബാറ്റിങ് മികവില്‍ 20 റണ്‍സെടുത്തു. നേരത്തേ ടോസ് നേടിയ ന്യൂസിലന്റ് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സെടുത്തു. 40 പന്തില്‍ 65 റണ്‍സെടുത്ത രോഹിത് ശര്‍മയും കോഹ്‌ലി(38)യുമാണ് ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍ നല്‍കിയത്. മറുപടി ബാറ്റിങ്ങില്‍ ന്യൂസിലന്റ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സെടുത്തു. 48 പന്തില്‍ നിന്ന് 95 റണ്‍സെടുത്ത് കാനെ വില്ല്യംസണ്‍ മികച്ച ബാറ്റിങ് കാഴ്ചവച്ചു. എന്നാല്‍ അവസാന ഓവറുകളില്‍ ഇന്ത്യന്‍ നിര ഫോമിലേക്കുയരുകയായിരുന്നു. തുടര്‍ന്ന് മല്‍സരം സമനിലയിലായി. ഇന്ത്യയ്ക്കു വേണ്ടി ശ്രാദുല്‍ ഠാക്കൂര്‍, മുഹമ്മദ് ഷമി എന്നിവര്‍ രണ്ടുവീതം വിക്കറ്റുകള്‍ നേടി.




Tags:    

Similar News