കോട്ടയത്ത് കന്യാസ്ത്രീയെ മഠത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Update: 2024-07-20 07:13 GMT

കോട്ടയം: രാമപുരത്ത് കന്യാസ്ത്രീയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞിരപ്പള്ളി സ്വദേശി അന്‍ മരിയ (51) ആണ് മരിച്ചത്. പുതുവേലി മോണിങ് സ്റ്റാര്‍ മഠത്തിലെ മുറിയിലാണ് ഇവരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആന്‍ മരിയയെ ഓര്‍മക്കുറവും ആരോഗ്യപ്രശ്‌നങ്ങളും നേരിട്ടിരുന്നു. കോട്ടയം വെള്ളിയന്നൂര്‍ പുതുവേലി കാഞ്ഞിരമല ആരാധനമഠത്തിലാണ് സംഭവം. കഴിഞ്ഞ എട്ട് ദിവസമായി കാഞ്ഞിരമല ആരാധനാ മഠത്തില്‍ പ്രാര്‍ത്ഥനയ്ക്ക് എത്തിയതായിരുന്നു.