ഇന്ത്യയുടെ വിദേശ നയത്തെ അഭിനന്ദിച്ച് പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍

Update: 2022-05-22 04:19 GMT

ഇസ്‌ലാമാബാദ്: ഇന്ത്യയുടെ വിദേശ നയത്തെ അഭിനന്ദിച്ച് പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ വീണ്ടും രംഗത്ത്. അമേരിക്കയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങാതെ റഷ്യയില്‍ നിന്ന് എണ്ണ വിലകുറച്ച് വാങ്ങിയ ഇന്ത്യയുടെ നടപടി അഭിനന്ദാര്‍ഹമാണെന്ന് ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കി. തന്റെ സര്‍ക്കാറും ഇതേ പാതയിലായിരുന്നെന്നും എന്നാല്‍ ഇപ്പോഴത്തെ സര്‍ക്കാര്‍ തലയില്ലാത്ത കോഴിയെപ്പോലെ സമ്പദ്‌വ്യവസ്ഥയെ ഓടിക്കുകയാണെന്നും ഇമ്രാന്‍ വിമര്‍ശിച്ചു.

ഇന്ത്യന്‍ സര്‍ക്കാര്‍ പെട്രോളിന് ലിറ്ററിന് 9.5 രൂപയും ഡീസലിന് 7 രൂപയും സര്‍ക്കാര്‍ കുറച്ചതിന് പിന്നാലെയാണ് അഭിനന്ദനവുമായി ഇമ്രാന്‍ ഖാന്‍ രംഗത്തെത്തിയത്. ക്വാഡിന്റെ ഭാഗമാണെങ്കിലും, യുഎസില്‍ നിന്നുള്ള സമ്മര്‍ദ്ദം അതിജീവിച്ച് ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നതിനായി വിലക്കിഴിവോടെ റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്തു. സ്വതന്ത്ര വിദേശനയത്തിന്റെ സഹായത്തോടെ തന്റെ സര്‍ക്കാറും ഇതേകാര്യത്തിനാണ് ശ്രമിച്ചതതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

ബാഹ്യസമ്മര്‍ദത്തിന് വഴങ്ങി മിര്‍ ജാഫറുകളും മിര്‍ സാദിഖുമാരും ഭരണമാറ്റത്തിന് വഴങ്ങി. ഇപ്പോള്‍ സമ്പദ്‌വ്യവസ്ഥ തലയില്ലാത്ത കോഴിയെപ്പോലെ ഓടുകയാണ്. എന്റെ സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം പാക്കിസ്താന്റെ താല്‍പ്പര്യം പരമോന്നതമായിരുന്നെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

Tags:    

Similar News