ഫാത്തിമ ലത്തീഫിന്റെ മരണം; മദ്രാസ് ഐഐടി ഡയറക്ടറെ ഇന്ന് ചോദ്യം ചെയ്യും

ഫാത്തിമയുടേത് ആത്മഹത്യയല്ലെന്നും വിഷയം തമിഴ്‌നാട് നിയമസഭയില്‍ ഉന്നയിക്കുമെന്നും എംകെ സ്റ്റാലിന്‍ വ്യക്തമാക്കി. രാജ്യവ്യാപകമായി പ്രതിഷേധം കനക്കുമ്പോഴും, ആഭ്യന്തര അന്വേഷണം വേണ്ടെന്ന തീരുമാനത്തിലാണ് മദ്രാസ് ഐഐടി.

Update: 2019-11-16 04:36 GMT

ചെന്നൈ: മലയാളി ഐഐടി വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ െ്രെകംബ്രാഞ്ച് ഇന്ന് മദ്രാസ് ഐഐടി ഡയറക്ടറെ ചോദ്യം ചെയ്യും. ഫാത്തിമയുടേത് ആത്മഹത്യയല്ലെന്നും വിശദമായ അന്വേഷണം വേണമെന്നും ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍ അടക്കമുള്ള നേതാക്കള്‍ ആവശ്യപ്പെട്ട സാഹചര്യത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഗവര്‍ണര്‍ക്കും മദ്രാസ് ഐഐടി അധികൃതര്‍ക്കും ഫാത്തിമ ലത്തീഫിന്റെ കുടുംബം ഇന്ന് പരാതി നല്‍കും.

ഫാത്തിമയുടെ നീതിക്കായി ഐഐടിക്ക് അകത്തും പുറത്തും പ്രതിഷേധം കനക്കുകയാണ്. െ്രെകംബ്രാഞ്ച് അന്വേഷണത്തിലാണ് കുടുംബത്തിന്റെ പ്രതീക്ഷ. ശനിയാഴ്ച വൈകിട്ടോടെയാണ് ഹോസ്റ്റല്‍ മുറിയിലെ ഫാനില്‍ ഫാത്തിമയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അധ്യാപകരായ സുദര്‍ശന്‍ പത്മനാഭന്‍, ഹേമചന്ദ്രന്‍, മിലിന്ദ് എന്നിവര്‍ കാരണമാണ് ജീവെനാടുക്കുന്നതെന്നാണ് ആത്മഹത്യാക്കുറിപ്പ്. ഇവരെ െ്രെകംബ്രാഞ്ച് പ്രാഥമികമായി ചോദ്യം ചെയ്തിരുന്നു. 25 ഓളം പേരെ ചോദ്യം ചെയ്‌തെങ്കിലും ആരും അധ്യാപകര്‍ക്ക് എതിരെ മൊഴി നല്‍കിയിട്ടില്ല.

ഗ്യാലക്‌സി നോട്ടില്‍ 28 ദിവസത്തെ സംഭവങ്ങള്‍ ഫാത്തിമ രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് നിര്‍ണായക തെളിവാകുമെന്നാണ് കുടുംബത്തിന്റെ കണക്കുകൂട്ടല്‍. ഫാത്തിമയുടേത് ആത്മഹത്യയല്ലെന്നും വിഷയം തമിഴ്‌നാട് നിയമസഭയില്‍ ഉന്നയിക്കുമെന്നും എംകെ സ്റ്റാലിന്‍ വ്യക്തമാക്കി. രാജ്യവ്യാപകമായി പ്രതിഷേധം കനക്കുമ്പോഴും, ആഭ്യന്തര അന്വേഷണം വേണ്ടെന്ന തീരുമാനത്തിലാണ് മദ്രാസ് ഐഐടി.




Tags:    

Similar News