മദ്രാസ് ഐഐടി: മലയാളി വിദ്യാര്‍ഥിനി മരിച്ച നിലയില്‍

Update: 2019-11-10 06:14 GMT

ചെന്നൈ: മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാര്‍ഥിനി ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍. മാനവിക-സാമൂഹിക ശാസ്ത്ര വിഭാഗത്തിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയാണ് മരിച്ചത്. ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി പോലിസ് പറഞ്ഞു. എന്നാല്‍, മൃതദേഹത്തിനു സമീപത്ത് നിന്ന് ആത്മഹത്യാ കുറിപ്പുകളൊ മറ്റും കണ്ടെത്തിയിട്ടില്ല. സംഭവത്തില്‍ അന്വേഷണം നടക്കുന്നതായി പോലിസ് അറിയിച്ചു.

    2018 ഡിസംബര്‍ മുതല്‍ ഈ സ്ഥാപനത്തില്‍ നടക്കുന്ന അഞ്ചാമത്തെ ആത്മഹത്യ സംഭവമാണിത്.ഇക്കഴിഞ്ഞ സെപ്തംബര്‍ 22ന് പാലക്കാട് സ്വദേശിയും അവസാന വര്‍ഷ സമുദ്ര എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയുമായ ഷഹല്‍ കോര്‍മാത്ത് ഈ സ്ഥാപനത്തില്‍ ആത്മഹത്യ ചെയ്തിരുന്നു. ജനുവരിയില്‍ ഉത്തര്‍പ്രദേശുകാരനായ ഒന്നാം വര്‍ഷ എം ടെക് വിദ്യാര്‍ഥി ഗോപാല്‍ ബാബുവും മുറിയില്‍ ആത്മഹത്യ ചെയ്തു. കൂടാതെ ഝാര്‍ഖണ്ഡ് സ്വദേശിനിയും പി എച്ച് ഡി വിദ്യാര്‍ഥിനിയുമായ രഞ്ജന കുമാരിയും അടുത്തിടെ ആത്മഹത്യ ചെയ്തു. സ്ഥാപനത്തിലെ അസിസ്റ്റന്റ് പ്രൊഫസര്‍ അദിഥി സിംഹയും ആതമഹത്യ ചെയ്തു.


Tags: