ഇന്ത്യയ്ക്കു വേണ്ടി പ്രവര്‍ത്തിക്കണമെന്നുള്ളവര്‍ ഹിന്ദുവിനു വേണ്ടി പ്രവര്‍ത്തിക്കുക: ആര്‍എസ്എസ് നേതാവ്

ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തും പരിപാടിയില്‍ പങ്കെടുത്തിരുന്നു

Update: 2020-02-09 15:09 GMT

പനാജി: ഇന്ത്യയ്ക്കു വേണ്ടി പ്രവര്‍ത്തിക്കണമെന്നുള്ളവര്‍ ഹിന്ദു സമുദായത്തിന്റെ ഉന്നമനത്തിനു വേണ്ടി പ്രവര്‍ത്തിക്കണമെന്ന് ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി സുരേഷ് ഭയ്യാജി ജോഷി. ഗോവ പനാജിയില്‍ 'വിശ്വഗുരു ഭാരത്: ആര്‍എസ്എസ് കാഴ്ചപ്പാട്' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയെ ഹിന്ദുവില്‍ നിന്ന് വേര്‍തിരിച്ചു കാണാനാവില്ല. കാലാതീത കാലം മുതല്‍ക്കേ ഇന്ത്യയുടെ ഉയര്‍ച്ചയ്ക്കും താഴ്ചകള്‍ക്കും സാക്ഷ്യം വഹിച്ചത് ഹിന്ദുക്കളാണ്. രാഷ്ട്രത്തിന്റെ കേന്ദ്രസ്ഥാനത്ത് എപ്പോഴും ഹിന്ദുവാണ്. ഹിന്ദുക്കള്‍ക്കിടയില്‍ ഐക്യമുണ്ടാക്കുകയെന്നാല്‍ മറ്റ് സമുദായങ്ങള്‍ക്കെതിരേ പ്രവര്‍ത്തിക്കുകയെന്നല്ല. ഹിന്ദുക്കള്‍ ശക്തിപ്രാപിക്കുന്നത് ഒരിക്കലും അക്രമപ്രവര്‍ത്തനങ്ങളിലേക്ക് നയിക്കില്ലെന്ന് ലോകത്തോട് ആത്മവിശ്വാസത്തോടെ പറയാനാവും.

    മറ്റ് രാജ്യങ്ങളെ ഹിന്ദുക്കള്‍ ഒരിക്കലും ആക്രമിച്ച് കീഴടക്കിയിട്ടില്ല. യുദ്ധങ്ങളെല്ലാം സ്വയം പ്രതിരോധത്തിനു വേണ്ടിയുള്ളതായിരുന്നു. ഹിന്ദുക്കളുടെ ആശയം ലോകം അംഗീകരിച്ചാല്‍ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാവും. ആ മാര്‍ഗം ലോകത്തിന് കാണിച്ചുകൊടുക്കുകയാണ് ഇന്ത്യയുടെ ധര്‍മമെന്നും ജോഷി പറഞ്ഞു. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തും പരിപാടിയില്‍ പങ്കെടുത്തിരുന്നു.







Tags:    

Similar News