ബുര്‍ഖ നിരോധിക്കണമെന്ന് പറയുന്നവര്‍ ഗുന്‍ഘട്ടും നിരോധിക്കട്ടെയെന്ന് ജാവേദ് അകതര്‍
രാജസ്ഥാനിലെ ഹിന്ദു സ്ത്രീകള്‍ വ്യാപകമായി ഉപയോഗിക്കുന്ന മുഖാവരണമാണ് ഗുന്‍ഘട്ട്.
ഭോപ്പാല്‍: ഹിന്ദു സ്ത്രീകള്‍ ധരിക്കുന്ന മുഖാവരണമായ ഗുന്‍ഘട്ട് നിരോധിക്കാന്‍ തയ്യാറുണ്ടെങ്കില്‍ ബുര്‍ഖ നിരോധിക്കുന്നതില്‍ തനിക്ക് എതിര്‍പ്പില്ലെന്ന് ഗാനരചയിതാവും തിരക്കഥാകൃത്തുമായ ജാവേദ് അക്തര്‍. രാജസ്ഥാനിലെ ഹിന്ദു സ്ത്രീകള്‍ വ്യാപകമായി ഉപയോഗിക്കുന്ന മുഖാവരണമാണ് ഗുന്‍ഘട്ട്. ദേശ സുരക്ഷയുടെ പേരില്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ ബുര്‍ഖ നിരോധിച്ച നടപടി നരേന്ദ്ര മോദി സര്‍ക്കാര്‍ ഇന്ത്യയിലും നടപ്പാക്കണമെന്ന് ബുധനാഴ്ച്ച ശിവസേനാ മുഖപത്രമായ സാംന ആവശ്യപ്പെട്ടിരുന്നു.
ഇന്ത്യയില്‍ ബുര്‍ഖ നിരോധിക്കാന്‍ നിയമം കൊണ്ടുവരണമെന്ന് ആര്‍ക്കെങ്കിലും അഭിപ്രായമുണ്ടെങ്കില്‍ എനിക്ക് എതിര്‍പ്പില്ല. എന്നാല്‍, രാജസ്ഥാനിലെ അവസാന ഘട്ട തിരഞ്ഞെടുപ്പിന് മുമ്പ് ഗുന്‍ഘട്ട് നിരോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. ഗുന്‍ഘട്ടും ബുര്‍ഖയും ഒരുമിച്ച് ഇല്ലാതാവുന്നുവെങ്കില്‍ തനിക്ക് സന്തോഷമേയുള്ളുവെന്ന് ജാവേദ് അക്തര്‍ പറഞ്ഞു.