'ശരിക്കും അധികാരം ഉണ്ടെങ്കില്‍ ഞങ്ങളെ അറസ്റ്റ് ചെയ്യൂ'; നിതീഷ് കുമാറിനെ വെല്ലുവെളിച്ച് തേജസ്വി യാദവ്

Update: 2020-12-06 15:20 GMT

പട്ന: ബിഹാറിലെ നിതീഷ് കുമാര്‍ സര്‍ക്കാരിനെതിരെ വെല്ലുവിളിച്ച് തേജസ്വി യാദവ് രംഗത്ത്. കാര്‍ഷിക നിയമം പിന്‍വലിക്കണമെന്നും കര്‍ഷകരുടെ ആവശ്യത്തെ പിന്തുണച്ച് പ്രതിഷേധിച്ചതിന് അറസ്റ്റ് ചെയ്യാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കത്തെ വെല്ലുവിളിച്ചാണ് തേജസ്വി യാദവ് രംഗത്തെത്തിയത്. കൊവിഡ് മഹാമാരിക്കെതിരെ അനുമതിയില്ലാതെ പ്രതിഷേധിച്ചതിന് തേജസ്വി യാദവിനും പ്രതിപക്ഷത്തെ മഹാസഖ്യത്തില്‍ നിന്നുള്ള 18 നേതാക്കള്‍ക്കുമെതിരെ ബിഹാര്‍ സര്‍ക്കാര്‍ കേസ് ഫയല്‍ ചൈയ്തതിന് ശേഷമാണ് യാദവിന്റെ പരാമര്‍ശം.

ഇന്ത്യന്‍ പീനല്‍ കോഡ് (ഐപിസി), പകര്‍ച്ചവ്യാധി നിയമങ്ങള്‍ എന്നിവയുടെ ഒന്നിലധികം വകുപ്പുകള്‍ പ്രകാരceCd അവര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

'ബിഹാര്‍ സര്‍ക്കാരിനെ നയിക്കുന്ന ഭീരുവായ മുഖ്യമന്ത്രി തങ്ങള്‍ക്കെതിരെ എഫ്ഐആര്‍ ഫയല്‍ ചെയ്തിരിക്കുകയാണ്. അതും കര്‍ഷകരുടെ ശബ്ദത്തിനൊപ്പം നിന്നതിന്. നിങ്ങള്‍ക്ക് ശരിക്കും അധികാരം ഉണ്ടെങ്കില്‍ ഞങ്ങളെ അറസ്റ്റ് ചെയ്യണം. ഇല്ലെങ്കില്‍ ഞാന്‍ തന്നെ സ്വയം കീഴടങ്ങാം. കര്‍ഷകര്‍ക്കായി കഴുമരത്തിലേറാനും താന്‍ തയ്യാറാണെന്നും തേജസ്വി യാദവ് ട്വിറ്ററില്‍ കുറിച്ചു.