ഹിന്ദു പെണ്‍കുട്ടിയെ തൊടുന്ന കൈ വെട്ടണം; കേന്ദ്രമന്ത്രി ആനന്ദ് കൂമാര്‍

Update: 2019-01-27 15:48 GMT

ന്യൂഡല്‍ഹി: ഭരണഘടന മാറ്റാനാണ് ബിജെപി അധികാരത്തില്‍ വന്നതെന്ന് പറഞ്ഞ കേന്ദ്രമന്ത്രി ആനന്ത് കുമാര്‍ ഹെഗ്‌ഡെ ഞെട്ടിക്കുന്ന പരാമര്‍ശവുമായി വീണ്ടും. ഹിന്ദു പെണ്‍കുട്ടികളെ തൊടുന്ന കൈ വെട്ടണമെന്നാണ് അദ്ദേഹം പറഞ്ഞത്. കര്‍ണാടകയിലെ കുടകില്‍ റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ ചിന്തകളില്‍ അടിസ്ഥാനപരമായ മാറ്റങ്ങള്‍ ഉണ്ടാകണം. നമുക്ക് ചുറ്റും എന്താണ് നടക്കുന്നതെന്ന് സൂക്ഷ്മമായി നിരീക്ഷിക്കണം. ഏത് മതക്കാരനായാലും ജാതിക്കാരനായാലും ഹിന്ദു പെണ്‍കുട്ടിയെ തൊടുന്ന കൈ വെട്ടിക്കളയണം കേന്ദ്രമന്ത്രി പറഞ്ഞു. 2017ലാണ് ആനന്ത് കുമാര്‍ ഹെഗ്‌ഡെ ബിജെപി അധികാരത്തില്‍ വന്നത് ഭരണഘടന മാറ്റാനാണ് എന്ന് പറഞ്ഞത്.

Tags:    

Similar News