കശ്മീരികള്‍ക്കെതിരായ അതിക്രമം: കടുത്ത ഭീഷണിയുമായി ഹിസ്ബുള്‍ മുജാഹിദീന്‍

പുറത്തുള്ള ഏതെങ്കിലും കശ്മീരികള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഒര്‍ക്കുക താഴ്‌വരയില്‍ തദ്ദേശീയരല്ലാത്ത തൊഴിലാളികളെ കൊന്നു തള്ളുമെന്ന് മുന്നറിയിപ്പ് നല്‍കുന്ന ശബ്ദ സന്ദേശം റിയാസ് നായ്കൂവിന്റേതെന്ന പേരില്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുകയാണ്.

Update: 2019-02-21 12:52 GMT

ശ്രീനഗര്‍: താഴ്‌വരയ്ക്കു പുറത്ത് കശ്മീരികള്‍ക്കെതിരേ പ്രതികൂല നടപടികളുണ്ടായാല്‍ കശ്മീരിലെ തദ്ദേശീയരല്ലാത്ത തൊഴിലാളികള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി കശ്മീരിലെ ഏറ്റവും വലിയ സായുധ സംഘടനയായ ഹിസ്ബുള്‍ മുജാഹിദീന്‍. 49 സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ട പുല്‍വാമ ആക്രമണത്തിനു പിന്നാലെ രാജ്യവ്യാപകമായി കശ്മീരികള്‍ക്കെതിരേ ഹിന്ദുത്വ സംഘടനകള്‍ ആക്രമണങ്ങള്‍ അഴിച്ചുവിട്ട പശ്ചാത്തലത്തിലാണ് ഹിസ്ബുള്‍ മുജാഹിദീന്‍ കമാന്‍ഡര്‍ റിയാസ് നായ്കൂവിന്റെ മുന്നറിയിപ്പ്.

അടിച്ചമര്‍ത്തല്‍ അവസാനിപ്പിക്കുക. പുറത്തുള്ള ഏതെങ്കിലും കശ്മീരികള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഒര്‍ക്കുക താഴ്‌വരയില്‍ തദ്ദേശീയരല്ലാത്ത തൊഴിലാളികളെ കൊന്നു തള്ളുമെന്ന് മുന്നറിയിപ്പ് നല്‍കുന്ന ശബ്ദ സന്ദേശം റിയാസ് നായ്കൂവിന്റേതെന്ന പേരില്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുകയാണ്.

അവര്‍ മൃതദേഹങ്ങളായേ തിരിച്ചുവരൂവെന്നും അദ്ദേഹം ഓര്‍മിപ്പിക്കുന്നു.കൊല്ലപ്പെട്ട സൈനികരെ ഓര്‍ത്ത് നിങ്ങള്‍ വിലപിക്കുന്നു. അവര്‍ എന്തിനാണ് കശ്മീരില്‍ വന്നത്. അവര്‍ ഇവിടെ വന്നത് ക്രിക്കറ്റ് മാച്ച് കളിക്കാനല്ല. ചില സമയങ്ങളില്‍ അവര്‍ തങ്ങളെ കൊല്ലുന്നു. മറ്റു ചിലപ്പോള്‍ തങ്ങള്‍ അവരെ കൊല്ലുന്നു. കശ്മീര്‍ പ്രശ്‌നം പരിഹരിക്കപ്പെടുംവരെ രക്തച്ചൊരിച്ചില്‍ തുടരുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കുന്നു. ഇന്ത്യയില്‍ ഒരു മുട്ട പൊട്ടുകയാണെങ്കില്‍ പോലും പാകിസ്താനേയും ഐഎസ്‌ഐയേയും കുറ്റപ്പെടുത്തുന്നത് ഇന്ത്യയുടെ പതിവാണെന്നും റിയാസ് നായ്കു കുറ്റപ്പെടുത്തി.




Tags:    

Similar News