ഗസയില്‍ മൂന്ന് സൈനികര്‍ കൂടി കൊല്ലപ്പെട്ടെന്ന് ഇസ്രായേല്‍

Update: 2023-12-21 07:03 GMT

തെല്‍അവീവ്: യുദ്ധം രൂക്ഷമായ ഗസയില്‍ ഹമാസ് ആക്രമണത്തില്‍ മൂന്ന് സൈനികര്‍ കൂടി കൊല്ലപ്പെട്ടതായി ഇസ്രായേല്‍. സര്‍ജന്റ് ലവി ഘാസി(19), ലെഫ്റ്റനന്റ് യാക്കോവ് എലിയാന്‍(20), ലെഫ്റ്റനന്റ് ഒമ്രി ഷ്വാര്‍ട്‌സ്(21) എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് പേരുവിവരങ്ങളും ചിത്രങ്ങളും ഉള്‍പ്പെടെ ഇസ്രായേല്‍ സൈന്യം അറിയിച്ചു. ബന്ദി മോചനത്തിനു വേണ്ടിയുള്ള താല്‍ക്കാലിക വെടിനിര്‍ത്തലിന് സമ്മര്‍ദ്ദം ശക്തമാണെങ്കിലും ഇസ്രായേല്‍ കൂട്ടക്കൊല തുടരുകയാണ്. ഈജിപ്ത് അതിര്‍ത്തിയായ റഫയില്‍ കുവൈത്ത് ആശുപത്രിക്കരികെ രണ്ടു താമസ കെട്ടിടങ്ങളും ഒരു മസ്ജിദും തകര്‍ത്തു. ആശുപത്രിയും യുഎന്‍ അഭയാര്‍ഥി ക്യാംപും സ്ഥിതി ചെയ്യുന്ന കെട്ടിടത്തിനടുത്താണ് ആക്രമണമുണ്ടായത്.

Tags:    

Similar News