ഐസിഎസ്സി പരീക്ഷാഫലം ഇന്ന് വൈകീട്ട് അറിയാം; ഫലം കാത്തിരിക്കുന്നത് മൂന്ന് ലക്ഷത്തോളം വിദ്യാര്‍ഥികള്‍
മൂന്നു ലക്ഷത്തോളം വിദ്യാര്‍ഥികളാണ് ഫലം കാത്തിരിക്കുന്നത്.
ന്യൂഡല്‍ഹി: ഐസിഎസ്സി പത്താംക്ലാസ്, ഐഎസ്സി പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ഇന്ന് വൈകീട്ട് മൂന്നിന് പ്രഖ്യാപിക്കും.കൊവിഡ് പശ്ചാത്തലത്തില്‍ പൊതു പരീക്ഷ റദ്ദാക്കിയിരുന്നു. ഇന്റേണല്‍ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ ഫലം ആണ് പ്രഖ്യാപിക്കുക. പ്രത്യേക മൂല്യനിര്‍ണയം നടത്താന്‍ സുപ്രിംകോടതി നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഫലപ്രഖ്യാപനം. ഫലപ്രഖ്യാപനത്തെക്കുറിച്ച് സിഐഎസ്സിഇ ആണ് അറിയിച്ചത്. പരീക്ഷാഫലം ഇന്ന് മൂന്നിന് ശേഷം ഔദ്യോഗിക വെബ്സൈറ്റ് ആയ cisce.org, results.cisce.org കളില്‍ ലഭിക്കും.മൂന്നു ലക്ഷത്തോളം വിദ്യാര്‍ഥികളാണ് ഫലം കാത്തിരിക്കുന്നത്.
അതേസമയം സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ജൂലൈ 31ന് പ്രഖ്യാപിക്കും. ഇതിന് മുന്നോടിയായി പരീക്ഷാഫലം അപ്ലോഡ് ചെയ്യുന്നതിനുള്ള സമയപരിധി സിബിഎസ്ഇ നീട്ടിയിരുന്നു. 25 വരെയാണ് സമയം അനുവദിച്ചത്. നേരത്തെ 22 വരെയായിരുന്നു സമയം അനുവദിച്ചിരുന്നത്. കൂടുതല്‍ സമയം വേണമെന്ന സ്കൂളുടെ ആവശ്യം പരിഗണിച്ചായിരുന്നു സിബിഎസ്ഇ ഇളവ് അനുവദിച്ചത്.