ശ്രീറാം വെങ്കിട്ടരാമന്റെ നിയമനം; റവന്യുവകുപ്പിന് സിപിഐ സമ്മേളനത്തില്‍ വിമര്‍ശനം

Update: 2022-10-02 07:35 GMT

തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമന്റെ നിയമനത്തില്‍ സിപിഐ സംസ്ഥാന സമ്മേളനത്തില്‍ റവന്യുവകുപ്പിന് വിമര്‍ശനം. പ്രതിഷേധം കടുത്തപ്പോള്‍ പിന്‍മാറിയത് നാണക്കേടായെന്നും വിമര്‍ശനമുയര്‍ന്നു. കൃഷി, ആരോഗ്യം, മൃഗസംരക്ഷണവകുപ്പുകളുെട പ്രവര്‍ത്തനം മോശമെന്നും പ്രതിനിധികള്‍ കുറ്റപ്പെടുത്തി.

ആഭ്യന്തരവകുപ്പിനെതിരെയും വിമര്‍ശനമുയര്‍ന്നു. ചില പോലിസുകാര്‍ക്ക് തട്ടിപ്പുകാരുമായി ബന്ധമെന്നും വിമര്‍ശനം മന്ത്രി ജി.ആര്‍ അനിലിന് പോലും നീതി കിട്ടിയില്ലെന്നുമായിരുന്നു ആരോപണം.


Tags: