കണ്ണൂര്‍ കാട്ടാമ്പള്ളിയില്‍ ഹൗസ് ബോട്ടിന് തീപ്പിടിച്ചു

Update: 2023-05-10 14:02 GMT

കണ്ണൂര്‍: താനൂരില്‍ വിനോദ സഞ്ചാര ബോട്ട് മറിഞ്ഞ് 22 പേര്‍ മരണപ്പെട്ടതിനു പിന്നാലെ കണ്ണൂര്‍ കാട്ടാമ്പള്ളിയില്‍ ഹൗസ് ബോട്ടിന് തീപ്പിടിച്ചു. ബുധനാഴ്ച വൈകീട്ടാണ് കാട്ടാമ്പള്ളി പുഴയോരത്ത് നിര്‍ത്തിയിട്ടിരുന്ന സ്വകാര്യ സ്ഥാപനത്തിന്റെ ഉടമസ്ഥതയിലുള്ള ഹൗസ് ബോട്ട് കത്തി നശിച്ചത്. കൈരളി റിസോര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഹൗസ് ബോട്ടാണ് കത്തിനശിച്ചത്. റിസോര്‍ട്ടിനു സമീപത്തു തന്നെയാണ് നിര്‍ത്തിയിട്ടിരുന്നത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് മയ്യില്‍ എസ്‌ഐ പ്രശോഭും സംഘവും സ്ഥലത്തെത്തി. വിവരമറിഞ്ഞ് ഫയര്‍ഫോഴ്‌സ് സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

Tags: