കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഹൗസ് സര്‍ജന് കൊവിഡ്

ജില്ലയില്‍ കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു.

Update: 2020-07-23 09:08 GMT

കോഴിക്കോട്: മെഡിക്കല്‍ കോളജില്‍ ഹൗസ് സര്‍ജന് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം രോഗം സ്ഥീരീകരിച്ചയാളുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലണ്ടായിരുന്ന ഹൗസ് സര്‍ജനാണ് രോഗം ബാധിച്ചത്.

ജില്ലയില്‍ കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു. മത്സ്യതൊഴിലാളിക്ക് കൊവിഡ് ബാധിച്ച സാഹചര്യത്തില്‍ ബേപ്പൂര്‍ മത്സ്യബന്ധന ഹാര്‍ബര്‍ താല്‍ക്കാലികമായി അടച്ചിടാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിറക്കി. കോഴിക്കോട് കോര്‍പ്പറേഷനിലടക്കം ജില്ലയിലെ മിക്ക പ്രദേശങ്ങളിലും നിയന്ത്രണം കര്‍ശനമാക്കും.

Tags: