ജിഫ്‌രി തങ്ങള്‍ക്കെതിരായ ഭീഷണി ആഭ്യന്തര വകുപ്പ് ഗൗരവമായി കാണണം: പോപുലര്‍ ഫ്രണ്ട്

കേരളത്തിലെ മുസ്‌ലിം മതനേതാക്കളേയും പണ്ഡിതന്മാരേയും പ്രസ്ഥാനങ്ങളേയുമൊക്കെ ഭയപ്പെടുത്തി വരുതിയിലാക്കാനുള്ള ഗൂഢശ്രമങ്ങളുടെ ഭാഗമാണിത്. സമുദായത്തിന് നേരെയുള്ള വിദ്വേഷ പ്രചാരണങ്ങളും ഭീഷണിയുമൊക്കെ വര്‍ധിച്ചു വന്നിട്ടും ആഭ്യന്തര വകുപ്പ് തുടരുന്ന നിസംഗത അപകടകരമാണ്.

Update: 2021-12-29 14:15 GMT

കോഴിക്കോട്: സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ക്കെതിരായ ഭീഷണി ആഭ്യന്തര വകുപ്പ് ഗൗരവമായി കാണണമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

കേരളത്തിലെ മുസ്‌ലിം മതനേതാക്കളേയും പണ്ഡിതന്മാരേയും പ്രസ്ഥാനങ്ങളേയുമൊക്കെ ഭയപ്പെടുത്തി വരുതിയിലാക്കാനുള്ള ഗൂഢശ്രമങ്ങളുടെ ഭാഗമാണിത്. സമുദായത്തിന് നേരെയുള്ള വിദ്വേഷ പ്രചാരണങ്ങളും ഭീഷണിയുമൊക്കെ വര്‍ധിച്ചു വന്നിട്ടും ആഭ്യന്തര വകുപ്പ് തുടരുന്ന നിസംഗത അപകടകരമാണ്. അന്വേഷണത്തിനു തയ്യാറാവാതെ പുകമറ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത് സമുദായത്തില്‍ ഭിന്നത സൃഷ്ടിക്കാന്‍ ഇടയാക്കും. അതുകൊണ്ടു തന്നെ അന്വേഷണത്തിനായി യോജിച്ച ശബ്ദമുയര്‍ത്താന്‍ സമുദായം മുന്നോട്ടു വരണം.

കേരളത്തിലെ സമുന്നതനായ പണ്ഡിതനും നേതാവുമായ ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ക്കെതിരേ ഭീഷണി മുഴക്കുന്ന സാഹചര്യം അതീവ ഗൗരവത്തോടെ കാണണം. ഇതിനുപിന്നില്‍ ഗൂഢാലോചന ഉണ്ടോയെന്ന് അന്വേഷിക്കണം. ഭീഷണിയുടെ ഉറവിടം എവിടെ നിന്നാണെന്ന് അന്വേഷിച്ച് കുറ്റവാളിയെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. അതിന്റെ പിന്നിലുള്ള താല്‍പര്യങ്ങളും പുറത്തുകൊണ്ടുവരണം. തങ്ങള്‍ക്ക് പരാതിയില്ലെങ്കില്‍ പോലും വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് പോലിസ് സ്വമേധയാ കേസെടുത്ത് വിശദമായ അന്വേഷണത്തിലൂടെ കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നും അബ്ദുല്‍ സത്താര്‍ ആവശ്യപ്പെട്ടു.

Tags:    

Similar News