'ഫലസ്തീന്‍ പോരാട്ടങ്ങളുടെ ചരിത്രം' പ്രകാശനം ചെയ്തു

Update: 2024-10-02 07:14 GMT

കോഴിക്കോട്: ഫലസ്തീന്റെ ചരിത്രവും പോരാട്ട പശ്ചാത്തലവും വിവരിക്കുന്ന ഡോ. മുഹ്‌സിന്‍ മുഹമ്മദ് സ്വാലിഹിന്റെ 'ഫലസ്തീന്‍ പോരാട്ടങ്ങളുടെ ചരിത്രം' പ്രകാശനം ചെയ്തു. എഴുത്തുകാരന്‍ പി കെ പാറക്കടവ്, മീഡിയവണ്‍ മാനേജിങ് എഡിറ്റര്‍ സി ദാവൂദിന് നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്. ലോക ഘടനയുടെ മാറ്റത്തിലും അധിനിവേശത്തിലും ഇസ്രായേല്‍ നടത്തുന്ന ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത അതിക്രമങ്ങളാണ് പുതിയ കാലത്തെ മനുഷ്യര്‍ നേരിടുന്ന വലിയ പ്രശ്‌നങ്ങളിലൊന്നെന്ന് സി ദാവൂദ് പറഞ്ഞു. ഇത്തരം പോരാട്ടങ്ങളുടെ പഴങ്കഥകളില്‍ നിന്ന് മുക്തമായ ചരിത്ര പുസ്തകമാണ് പ്രകാശിതമായത്. ഇസ്‌ലാമിക ചരിത്രത്തിന്റെയും അറിവുകളുടെയും പശ്ചാത്തലത്തില്‍ എഴുതപ്പെട്ട പുസ്തകം കാലികമായ വായനയ്ക്കും ചര്‍ച്ചയ്ക്കും വിധേയമാക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. പി അഹമ്മദ് ശരീഫ് അധ്യക്ഷത വഹിച്ചു. ഡോ. ഇസ്മാഈല്‍ മരിതേരി പുസ്തക പരിചയം നടത്തി. പി കെ നിയാസ്, എ കെ അബ്ദുല്‍ മജീദ്, പി എ എം ഹാരിസ്, അബ്ദുല്ലക്കോയ കണ്ണങ്കടവ, അഹമദ് മൂന്നാംകൈ സംസാരിച്ചു.

Tags: