മലയാളി കാമറമാനെയും സംഘത്തെയും തീവ്രവാദികളെന്ന് ആക്ഷേപിച്ച് ഹിന്ദുത്വ പ്രചാരണം
കോയമ്പത്തൂര്‍: വിവാഹ വീഡിയോ ഷൂട്ട് ചെയ്യാന്‍ തമിഴ്‌നാട്ടിലെത്തിയ മലയാളി കാമറമാനെയും സംഘത്തെയും തീവ്രവാദിയെന്ന് ആക്ഷേപിച്ച് സാമൂഹിക മാധ്യമങ്ങളില്‍ വന്‍ പ്രചാരണം. മലയാള സിനിമകളില്‍ ഉള്‍പ്പെടെ കാമറമാനായി പ്രവര്‍ത്തിക്കുന്ന ഷിഹാബ് ഓങ്ങല്ലൂരിനും സംഘത്തിനും നേരെയാണ് സൈബര്‍ ആക്രമണം ഉണ്ടായത്. ഷിഹാബിനോടൊപ്പം പാലക്കാട് പട്ടാമ്പി സ്വദേശിയായ ഷിഹാബ്, സ്റ്റുഡിയോ ഉടമ ഷംനാദ്, ഫഹാസ്, മിദ്‌ലാജ് എന്നിവരാണ് ഈറോഡില്‍ ഒരു വിവാഹത്തിന്റെ ചിത്രീകരണത്തിനെത്തിയത്. തുടര്‍ന്ന് ഇവര്‍
പ്രശസ്തമായ മരുതമലൈ ക്ഷേത്രത്തില്‍ ഔട്ട്‌ഡോര്‍ ഷൂട്ടിങ് നടത്തിയിരുന്നു. ക്ഷേത്രത്തിലെ ഔട്ട്‌ഡോര്‍ ഷൂട്ടിങ് കഴിഞ്ഞ് തിരിച്ചുവരുമ്പോള്‍ ഒരാള്‍ ഇവരുടെ ചിത്രങ്ങള്‍ പകര്‍ത്തുകയും തീവ്രവാദികളെന്ന പ്രചാരണത്തോടെ ദുരൂഹതയുണ്ടെന്നു പറഞ്ഞ് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയുമായിരുന്നു. തമിഴ്‌നാട് സ്വദേശി എസ് ശ്രീനിവാസ രാഘവന്‍ എന്നയാളാണ് ഇവരുടെ ഫോട്ടോ 'മോദി രാജ്യം' എന്ന ഫേസ്ബുക്ക് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തത്. മരുതമലൈ ക്ഷേത്രത്തില്‍ ഉല്‍സവമാണെന്നും, ഇന്ന് ഒരു പ്രത്യേക വാഹനം ഇവിടെ കറങ്ങുന്നുവെന്നും ഇവര്‍ മുസ് ലിംകളാണെന്നും പോസ്റ്റില്‍ പറയുന്നുണ്ട്. ഇവര്‍ എന്തിനാണ് ഇവിടെ വരുന്നതെന്ന് അറിയില്ലെന്നും അതിനാല്‍ വിശ്വാസികള്‍ക്ക് ദുരന്തം ഉണ്ടായേക്കുമെന്നും ഇയാള്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ന്നുമാണ് ഇയാള്‍ പോസ്റ്റ് ചെയ്തത്. പോസ്റ്റ് നിമിഷനേരം കൊണ്ട് നിരവധി പേരാണ് ഷെയര്‍ ചെയ്തത്. കമന്റുമാണ് ലഭിച്ചത്. പിറ്റേന്ന് തമിഴ്‌നാട് സ്‌പെഷ്യല്‍ ബ്രാഞ്ചില്‍ നിന്നു ഉദ്യോഗസ്ഥന്‍ ഫോണില്‍ ബന്ധപ്പെട്ടപ്പോഴാണ് യുവാക്കള്‍ ഇക്കാര്യം അറിയുന്നത്. പോസ്റ്റിനൊപ്പം തങ്ങളുടെ വാഹനത്തിന്റെ വിവരങ്ങളും കൂട്ടിച്ചേര്‍ത്തിരുന്നു. ഇവര്‍ തീവ്രവാദികളായിരിക്കാമെന്നും എന്‍ഐഎയെ അറിയിക്കൂവെന്നും പോസ്റ്റിനു കമ്മന്റായി പലരും അഭിപ്രായപ്പെടുന്നുണ്ട്. കുപ്രചാരണത്തിനെതിരേ നിയമനടപടിയുമായി മുന്നോട്ടുപോവാനാണ് യുവാക്കളുടെ തീരുമാനം. വിവാഹത്തിന് തങ്ങളെ വിളിച്ചവര്‍ പോസ്റ്റിട്ട വ്യക്തിയുമായി ബന്ധപ്പെട്ട് പോസ്റ്റ് പിന്‍വലിച്ചതായി ഷിഹാബ് വ്യക്തമാക്കി.