ടിപ്പു ജയന്തിക്ക് ശേഷം ഈദ്ഗാഹ് മൈതാനം 'ശുദ്ധീകരിക്കാന്‍' ഗോമൂത്രം തളിച്ച് ഹിന്ദുത്വ സംഘടന

Update: 2022-11-12 10:54 GMT

ഹുബ്ബള്ളി: ടിപ്പു ജയന്തി ആഘോഷങ്ങള്‍ക്ക് ശേഷം ഈദ് ഗാഹ് മൈതാനം 'ശുദ്ധീകരിക്കാന്‍' ഗോമൂത്രം തളിച്ച് ഹിന്ദുത്വര്‍. കര്‍ണാടക ഹുബ്ബള്ളിയിലെ ഈദ്ഗാഹ് മൈതാനത്തിലാണ് വെള്ളിയാഴ്ച ഗോമൂത്രം തളിച്ചത്. വ്യാഴാഴ്ച ടിപ്പു ജയന്തി ആഘോഷിച്ചതിനാലാണ് കനകജയന്തി ആഘോഷിക്കാനെത്തിയ ശ്രീരാമസേനാ പ്രവര്‍ത്തകര്‍ ഈദ്ഗാഹ് മൈതാന പരിസരത്ത് ഒത്തുകൂടി ഗോമൂത്രം തളിച്ചത്. ശ്രീരാമസേന സ്ഥാപകന്‍ പ്രമോദ് മുത്തലിക്ക് കനകജയന്തി ആഘോഷം ആരംഭിക്കുന്നതിന് മുമ്പാണ് ഗോമൂത്രം തളിച്ചത്. ടിപ്പു സുല്‍ത്താന്‍ ഒരു മതഭ്രാന്തനാണെന്നും അദ്ദേഹത്തിന്റെ ജന്മദിനം ആഘോഷിച്ചതിന് ശേഷം മണ്ണ് മലിനമായെന്നും പറഞ്ഞാണ് ഗോമൂത്രം തളിച്ചത്. ടിപ്പു ജയന്തി ആഘോഷത്തിന് പിന്നാലെ കനക ജയന്തി ആഘോഷിക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുത്വ സംഘടനകള്‍ രംഗത്തെത്തിയിരുന്നു. മൂന്ന് മണിക്കൂറാണ് ആഘോഷങ്ങള്‍ക്ക് അനുമതി നല്‍കിയത്.

Tags:    

Similar News