ഇന്ത്യന്‍ ഇസ്‌ലാമിക് കള്‍ച്ചറല്‍ സെന്ററിന്റെ സൈന്‍ ബോര്‍ഡ് ഹിന്ദു സേന നശിപ്പിച്ചു
ഞായറാഴ്ച്ച രാവിലെ 9.30 ഓടെയാണ് സൈന്‍ ബോര്‍ഡ് നശിപ്പിച്ചതെന്ന് വിഷ്ണു ഗുപ്ത അവകാശപ്പെട്ടു.
ന്യൂഡല്‍ഹി: ഇന്ത്യന്‍ ഇസ്‌ലാമിക് കള്‍ച്ചറല്‍ സെന്ററിന്റെ സൈന്‍ ബോര്‍ഡ് ഹിന്ദു സേന പ്രവര്‍ത്തകര്‍ നശിപ്പിച്ചു. സൈന്‍ ബോര്‍ഡില്‍ ഇസ്‌ലാമിക് ടെററിസ്റ്റ് സെന്റര്‍ എന്ന പോസ്റ്ററുകള്‍ പതിച്ചാണ് നശിപ്പിച്ചത്. ആക്രമണം സ്ഥിരീകരിച്ചുകൊണ്ട് ഹിന്ദു സേന ദേശീയ പ്രസിഡന്റ് വിഷ്ണു ഗുപ്ത രംഗത്ത് വന്നു.
ടെലിവിഷനിലും സാമൂഹിക മാധ്യമങ്ങളിലും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ കാണുമ്പോള്‍ ഹിന്ദു സേന പ്രവര്‍ത്തകര്‍ ദേഷ്യത്തിലാണ്. ഫ്രാന്‍സില്‍ തീവ്രവാദ ആക്രമണങ്ങള്‍ തുടര്‍ച്ചയായി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്, ഇത്തരം പ്രവൃത്തികളെ പിന്തുണച്ച് ഇസ്‌ലാമിക തീവ്രവാദികള്‍ പരസ്യമായി നിലകൊള്ളുന്നുണ്ട്. മധ്യപ്രദേശിലെ ഭോപ്പാലിലും ഉത്തര്‍പ്രദേശിലെ അലിഗഡ് മുസ്ലിം യൂനിവേഴ്സിറ്റിയിലും സംഭവിച്ചത് അതാണെന്ന് വിഷ്ണു ഗുപ്ത ആരോപിച്ചു.
ഞായറാഴ്ച്ച രാവിലെ 9.30 ഓടെയാണ് സൈന്‍ ബോര്‍ഡ് നശിപ്പിച്ചതെന്ന് വിഷ്ണു ഗുപ്ത അവകാശപ്പെട്ടു. എന്നാല്‍ ഇസ്‌ലാമിക് കള്‍ച്ചറല്‍ സെന്റര്‍ പ്രതിനിധികള്‍ പരാതിയുമായി പോലിസിനെ സമീപിച്ചതിന് പിന്നാലെ ഇസ്‌ലാമിക് ടെററിസ്റ്റ് സെന്റര്‍ എന്ന പോസ്റ്ററുകള്‍ അവിടെ നിന്ന് നീക്കംചെയ്യപ്പെട്ടെന്ന് ഇസ്‌ലാമിക് സെന്റര്‍ ഡെസ്‌ക് പ്രതിനിധി പറഞ്ഞു.