ഗാന്ധി ഘാതകനെ വാഴ്ത്തി, ഇസ്‌ലാമിനെ അപകീര്‍ത്തിപ്പെടുത്തി: ഹിന്ദു സന്യാസിക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു

കോണ്‍ഗ്രസ് നേതാവ് പ്രമോദ് ദുബയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഛത്തീസ്ഗഡിലെ തിക്രപാറ പോലീസ് സ്‌റ്റേഷനില്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 505 (2), 294 പ്രകാരം കാളീചരണിനെതിരെ കേസെടുത്തതെന്ന് ഒരു പോലിസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Update: 2021-12-28 13:49 GMT

റായ്പൂര്‍: ഞായറാഴ്ച ചത്തീസ്ഗഢിലെ റായ്പൂരിലെ രാവണ്‍ ഭട്ട ഗ്രൗണ്ടില്‍ നടന്ന ദ്വിദിന ധര്‍മ്മ സന്‍സദില്‍ നടത്തിയ പ്രസംഗത്തില്‍ മഹാത്മാഗാന്ധിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തുകയും അദ്ദേഹത്തിന്റെ ഘാതകനായ നാഥുറാം ഗോഡ്‌സെയെ വാഴ്ത്തുകയും ചെയ്ത ഹിന്ദുമത നേതാവ് കാളീചരണ്‍ മഹാരാജിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. അതേ പ്രസംഗത്തില്‍ ഇയാള്‍ ഇസ്‌ലാമിനേയും മുസ്‌ലിംകകളേയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തിരുന്നു.

കോണ്‍ഗ്രസ് നേതാവ് പ്രമോദ് ദുബയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഛത്തീസ്ഗഡിലെ തിക്രപാറ പോലീസ് സ്‌റ്റേഷനില്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 505 (2), 294 പ്രകാരം കാളീചരണിനെതിരെ കേസെടുത്തതെന്ന് ഒരു പോലിസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

രാഷ്ട്രീയത്തിലൂടെ രാഷ്ട്രം പിടിച്ചടക്കുക എന്നതാണ് ഇസ്ലാമിന്റെ ലക്ഷ്യമെന്നായിരുന്നു ഇയാളുടെ പരാമര്‍ശം.ഗാന്ധിയെ കൊന്നതിന് നാഥുറാം ഗോഡ്‌സെയെ താന്‍ അഭിവാദ്യം ചെയ്യുന്നതായും ഇയാള്‍ വ്യക്തമാക്കിയിരുന്നു.

Tags:    

Similar News