അയോധ്യയില്‍ കബറിസ്ഥാനു സ്ഥലം വിട്ടു നല്‍കി ഹിന്ദുക്കള്‍

അയോധ്യയിലെ ബെലാരിഖാന്‍ ഗ്രാമത്തിലെ ഹിന്ദുക്കളാണ് മതസൗഹാര്‍ദത്തിന്റെ പുത്തന്‍ മാതൃക തീര്‍ത്ത് രംഗത്തെത്തിയത്

Update: 2019-06-26 17:32 GMT

അയോധ്യ: ബാബരി മസ്ജിദ് ധ്വംസനത്തിലൂടെ കുപ്രസിദ്ധിയാര്‍ജിച്ച അയോധ്യയില്‍ നിന്നും മതസൗഹാര്‍ദത്തിന്റെ പുതിയ വാര്‍ത്ത. അയോധ്യയിലെ ബെലാരിഖാന്‍ ഗ്രാമത്തിലെ ഹിന്ദുക്കളാണ് മതസൗഹാര്‍ദത്തിന്റെ പുത്തന്‍ മാതൃക തീര്‍ത്ത് രംഗത്തെത്തിയത്. തങ്ങളുടെ പേരിലുള്ള ഭൂമി മുസ്‌ലിംകള്‍ക്കായി കബറിസ്ഥാന്‍ നിര്‍മിക്കാന്‍ വിട്ടു നല്‍കിയിരിക്കുകയാണ് ഇവര്‍.

കാലങ്ങളായി മേഖലയില്‍ തങ്ങള്‍ തുടര്‍ന്നു വരുന്ന മതസൗഹാര്‍ദത്തിന്റെ തുടര്‍ച്ച മാത്രമാണിതെന്നും പുറത്തെ വിഷയങ്ങളൊന്നും തങ്ങളെ ബാധിക്കാറില്ലെന്നും ഭൂമി വിട്ടു നല്‍കിയവരില്‍ പ്രധാനിയായ സൂര്യകുമാര്‍ ജിങ്കന്‍ മഹാരാജ പറഞ്ഞു. സൂര്യകുമാറടക്കമുള്ള ഒമ്പതു പേരാണ് കബറിസ്ഥാനായി ഭൂമി വിട്ടുനല്‍കിയത്. രാംപ്രകാശ് ബബ്‌ലു, രാം സിങര്‍ പാണ്ഡെ, രാം ഷബാദ്, ജിയാ റാം, സുഭാഷ് ചന്ദ്ര, റിതാദേവി, വിന്ധ്യാചല്‍, അവദേശ് പാണ്ഡെ തുടങ്ങിയവരാണ് മറ്റുള്ളവര്‍.

പ്രദേശത്തെ മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം വലിയ ഉപകാരമാണ് ഹിന്ദുസഹോദരന്‍മാര്‍ ചെയ്തതെന്നു ഗോസായ്ഗഞ്ച് കബറിസ്താന്‍ കമ്മിറ്റി പ്രസിഡന്റ് വൈസ് അന്‍സാരി പറഞ്ഞു. സ്ഥലക്കൈമാറ്റത്തിന്റെ എല്ലാ രേഖകളും ശരിയാക്കിയെന്നും ഇനി യാതൊരു നടപടിയും ബാക്കിയില്ലെന്നും സബ് രജിസ്ട്രാര്‍ എസ്ബി സിങും പറഞ്ഞു.

Tags:    

Similar News