വിവാദ പ്രഭാഷകന്‍ ഡോ. എന്‍ ഗോപാലകൃഷ്ണന്‍ അന്തരിച്ചു

ഇദ്ദേഹത്തിനെതിരേ ഒന്നിലധികം കേസുകളുണ്ട്.

Update: 2023-04-27 17:50 GMT

കൊച്ചി: വിവാദ പ്രഭാഷകനും സിഎസ്‌ഐആര്‍ മുന്‍ സീനിയര്‍ സയന്റിസ്റ്റുമായ ഡോ. എന്‍. ഗോപാലകൃഷ്ണന്‍ (67) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. രാത്രി ഒന്‍പത് മണിയോടെയായിരുന്നു അന്ത്യം.ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്റിഫിക് ഹെറിറ്റേജ് സ്ഥാപകനാണ്. 25 വര്‍ഷം സിഎസ്ഐആറില്‍ സയന്റിസ്റ്റായി സേവനമനുഷ്ഠിച്ച അദ്ദേഹം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്റിഫിക് ഹെറിറ്റേജ് സ്ഥാപകനാണ്. യൂടൂബ് വഴി ഇദ്ദേഹം നടത്തിവന്നിരുന്ന പ്രഭാഷണങ്ങളില്‍ ചിലത് വിവാദമാവുകയും അതിന്റെ പേരില്‍ നിയമനടപടി നേരിടേണ്ടിവരികയും ചെയ്തിരുന്നു. മലപ്പുറത്തെയും മുസ് ലിംകളെയും അവഹേളിച്ചതിനും പ്രകോപനപരമായ പരാമര്‍ശങ്ങള്‍ നടത്തിയതിനും ഇദ്ദേഹത്തിനെതിരേ ഒന്നിലധികം കേസുകളുണ്ട്. ഹിന്ദുത്വവാദിയും വിദ്വേഷപ്രഭാഷണങ്ങളിലൂടെ കുപ്രസിദ്ധി നേടിയയാളുമായ ഗോപാലകൃഷ്ണന്‍ ചാനല്‍ചര്‍ച്ചകളിലെ സംഘപരിവാര മുഖങ്ങളിലൊന്നാണ്.

Tags: